മഞ്ചേരി: പശ്ചിമ ബംഗാൾ സ്വദേശിയെ 2.1 കിലോഗ്രാം കഞ്ചാവുമായി പിടികൂടി. മലപ്പുറത്ത് ഐക്കരപ്പടി ഭാഗത്ത് നടത്തിയ പട്രോളിങ്ങിനിടയിലാണ് പശ്ചിമ ബംഗാൾ സ്വദേശി ലാൽ പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മലപ്പുറം റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ വിപിൻദാസും സംഘവുമാണ് ലാലിനെ പിടികൂടിയത്.
തൃശൂരിൽ കഞ്ചാവുമായി എത്തിയ മറ്റൊരു യുവാവിനെയും എക്സൈസ് സംഘം പിടികൂടി. പുന്നയൂർക്കുളം കല്ലാറ്റിൽ സ്വദേശി ഷമിൽ ഷെരീഫ് ചന്ദനാത്ത്(22) ആണ് 12 കിലോ കഞ്ചാവുമായി എക്സൈസിന്‍റെ പിടിയിലായത്. മണ്ണുത്തിയിൽ അന്തർ സംസ്ഥാന ബസിൽ കടത്തിക്കൊണ്ടുവരികയായിരുന്ന കഞ്ചാവാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടികൂടുയത്.