റിയാദ്: ഭാഗിക സൂര്യ ഗ്രഹണം (partial solar eclipse) ദൃശ്യമാകുന്നതിനാല്‍ ഇന്ന് (ഒക്ടോബര്‍ 25) ഉച്ചയ്ക്ക് ഗ്രഹണ നമസ്‌കാരം നിര്‍വഹിക്കണമെന്ന് സൗദി ഇസ്ലാമികകാര്യ മന്ത്രാലയം. രാജ്യത്തെ പള്ളികളിലെ ഇമാമുമാര്‍ക്ക് മന്ത്രാലയം ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഉച്ചയ്ക്ക് 1.30 മുതല്‍ വൈകുന്നേരം 3.50 വരെയാണ് ഭാഗിക സൂര്യ ഗ്രഹണം സംഭവിക്കുക. സൗദിയില്‍ 40 ശതമാനം ഗ്രഹണം അറാറില്‍ ദൃശ്യമാകും. സകാക, അല്‍ജൗഫ് എന്നിവിടങ്ങളിലാണ് ആദ്യം ദൃശ്യമാകുക. ഉച്ചയ്ക്ക് 1.08നാണ് ഇവിടെ ഗ്രഹണം തുടങ്ങുക. ജിസാനിലും നജ്‌റാനിലുമാണ് ഏറ്റവും അവസാനം ഗ്രഹണം ദൃശ്യമാകുക. ഉച്ചയ്ക്ക് 1.51നാണിത്.
അതേസമയം യുഎഇയില്‍ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാവുന്ന ഇന്ന് ദുബൈയിലെ പള്ളികളില്‍ പ്രത്യേക നമസ്‍കാരം നടക്കും. ചൊവ്വാഴ്ച വൈകുന്നേരം അസര്‍ നമസ്‍കാരത്തിന് ശേഷമായിരിക്കും ഗ്രഹണ നമസ്കാരം നടക്കുകയെന്ന് ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആന്റ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. സ്വലാത്തുല്‍ കുസൂഫ് എന്ന് അറിയപ്പെടുന്ന ഗ്രഹണ നമസ്കാരം.