മൂന്നാര്‍: തോട്ടം തൊഴിലാളിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാട്ടുപ്പെട്ടി എസ്റ്റേറ്റില്‍ കുട്ടിയാര് ഡിവിഷനില്‍ രാജയുടെ മകന് പാണ്ടി (28)നെയാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യ ഗായത്രിയാണ് പാണ്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ ആദ്യം കണ്ടത്. സ്ഥിരം മദ്യപാനിയായിരുന്ന പാണ്ടിയുമായി വഴക്കിട്ട് കഴിഞ്ഞ ദിവസം ഭാര്യ ഗായത്രി വീട് വിട്ട് പോയിരുന്നു. വ്യാഴാഴ്ച രാവിലെ ഗായത്രി മടങ്ങി വീട്ടിലെത്തിയപ്പോഴാണ് പാണ്ടി കട്ടിലില്‍ മരിച്ചുകിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ദേവികുളം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.