കൊച്ചി : എൻഐഎ പരിശോധനയിൽ അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് നേതാക്കളെ കോടതി ഏഴ് ദിവസത്തെ കസ്റ്റഡിയിൽവിട്ടു. കോടതിയില്‍ ഹാജരാക്കുന്നതിനിടെ പ്രതികള്‍ കോടതി വളപ്പില്‍ മുദ്രാവാക്യം വിളിച്ചു. മുദ്രാവാക്യം വിളിച്ചതിനെതിരെ പ്രതികള്‍ക്ക് കോടതിയുടെ താക്കീതുണ്ട്.പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രമുഖരെ ലക്ഷ്യം വെച്ച് ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയിരുന്നുവെന്ന് എന്‍.ഐ.എ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് നിരവധി രേഖകളും പിടിച്ചെടുത്തിരുന്നു.