• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജനാധിപത്യം അട്ടിമറിക്കുന്നതിൽ വിശ്വഗുരുപട്ടം നേടാനാണ്‌ മോദി ശ്രമിക്കുന്നത്‌: എ എ റഹിം

by Web Desk 04 - News Kerala 24
March 22, 2024 : 8:49 pm
in Kerala, News
0
A A
0
ജനാധിപത്യം അട്ടിമറിക്കുന്നതിൽ വിശ്വഗുരുപട്ടം നേടാനാണ്‌ മോദി ശ്രമിക്കുന്നത്‌: എ എ റഹിം

തിരുവനന്തപുരം> ജനാധിപത്യം അട്ടിമറിക്കുന്നതിൽ വിശ്വഗുരുപട്ടം നേടാനാണ്‌ മോദി ശ്രമിക്കുന്നതെന്നും അരവിന്ദ്‌ കെജ്‌രിവാളിനെ ഇഡി അറസ്റ്റുചെയ്‌ത ദിവസത്തെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ അപമാനകരമായ ദിനമായി രേഖപ്പെടുത്തുമെന്നും ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ എ എ റഹിം. അരവിന്ദ്‌ കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി രാജ്‌ഭവനിലേക്ക്‌ നടത്തിയ മാർച്ച്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണത്തെ ഉപയോഗിച്ച്‌ ബിജെപി എതിർശബ്ദങ്ങളെ അടിച്ചമർത്തുകയാണ്‌.

ലോകത്താകെയുള്ള ഏകാധിപതികൾക്ക്‌ പാഠപുസ്‌തകമാകുകയാണ്‌ രാജ്യത്തിന്റെ പ്രധാനമന്ത്രി. കേന്ദ്രസർക്കാരിനെ അനുകൂലിക്കാത്ത സംസ്ഥാനങ്ങളെ സാമ്പത്തികമായി ശ്വാസംമുട്ടിച്ച് എതിർശബ്ദം ഉയർത്തുന്ന നേതാക്കളോട്‌ ജയിലിൽ പോകണോ ജീവിക്കണോയെന്ന ഭീഷണിയാണ്‌ ബിജെപി ഉയർത്തുന്നത്‌. രാജ്യത്ത്‌ ജനാധിപത്യം ഇത്രകണ്ട്‌ വേട്ടയാടപ്പെട്ടിട്ടും ശശി തരൂർ ഉൾപ്പെടെയുള്ള കോൺഗ്രസ്‌ നേതാക്കൾ അറസ്റ്റിനോട്‌ വിയോജിപ്പില്ലെന്നും അറസ്റ്റുചെയ്‌ത സമയം മാറിപ്പോയിയെന്നുമാണ്‌ പറയുന്നത്‌. ആംആദ്‌മി പാർടി എൻഡിഎയെ പിന്തുണച്ചെങ്കിൽ ഈ അറസ്റ്റുണ്ടാകുമായിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്‌.

ഡൽഹി പിടിക്കാനുള്ള എളുപ്പവഴിയായി ജനങ്ങൾ തെരഞ്ഞെടുത്ത ഭരണസംവിധാനത്തെ ജയിലിൽ അടയ്ക്കാമെന്ന ബോധമാണ്‌ ബിജെപിയെ നയിക്കുന്നത്‌. സംഘപരിവാറിനെതിരെ ശബ്ദിക്കാൻ അരവിന്ദ്‌ കെജ്‌രിവാൾ തയ്യാറായതിലുള്ള ഐക്യദാർഢ്യം കൂടിയാണ്‌ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധമെന്നും ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള കടമയേറ്റെടുത്ത്‌ ശക്തമായ പ്രതിരോധം തീർക്കണമെന്നും എ എ റഹിം പറഞ്ഞു.

ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ വി അനൂപ്‌ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഷിജൂഖാൻ, ട്രഷറർ വി എസ്‌ ശ്യാമ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രതിൻ സാജ്‌ കൃഷ്‌ണ, എൽ എസ്‌ ലിജു, എസ്‌ എസ്‌ നിധിൻ, ജില്ലാ ജോ. സെക്രട്ടറി ആർ ഉണ്ണികൃഷ്‌ണൻ, വൈസ്‌ പ്രസിഡന്റ്‌ എസ്‌ ഷാഹിൻ, ടി എസ്‌ രേവതി എന്നിവർ സംസാരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജാമ്യമില്ല; കെജ്​രിവാൾ ആറു ദിവസം ഇ.ഡി കസ്റ്റഡിയിൽ

Next Post

അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടി അപലപനീയം: എല്‍ഡിഎഫ്

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
പ്രതിഷേധം തിളച്ചുമറിഞ്ഞിട്ടും സുപ്രീംകോടതി കുലുങ്ങിയില്ല; ചുവരെഴുത്ത് തിരിച്ചറിഞ്ഞ് കെജ്രിവാൾ കീഴ്കോടതിയിലേക്ക്

അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടി അപലപനീയം: എല്‍ഡിഎഫ്

പൊലീസിന് രഹസ്യവിവരം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അടച്ചിട്ട വീട്ടിൽ  2000 രൂപയുടെ വൻ ശേഖരം,  2 പേർ അറസ്റ്റിൽ

പൊലീസിന് രഹസ്യവിവരം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അടച്ചിട്ട വീട്ടിൽ 2000 രൂപയുടെ വൻ ശേഖരം, 2 പേർ അറസ്റ്റിൽ

വാടക വീട്ടിൽ നോട്ടുകെട്ടുകളുടെ കൂമ്പാരം, പരിശോധിച്ചപ്പോൾ എല്ലാം വ്യാജം; മുങ്ങിയ പ്രതികളെ സാഹസികമായി പിടികൂടി

വാടക വീട്ടിൽ നോട്ടുകെട്ടുകളുടെ കൂമ്പാരം, പരിശോധിച്ചപ്പോൾ എല്ലാം വ്യാജം; മുങ്ങിയ പ്രതികളെ സാഹസികമായി പിടികൂടി

പേര് ചേർത്തില്ലേ, ഇനി ദിവസങ്ങളില്ല! വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസാന അവസരം, അപേക്ഷിക്കൻ 3 ദിവസം മാത്രം

പേര് ചേർത്തില്ലേ, ഇനി ദിവസങ്ങളില്ല! വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസാന അവസരം, അപേക്ഷിക്കൻ 3 ദിവസം മാത്രം

വീട്ടിൽ ടിവി കാണാനെത്തിയ 12 കാരിയെ പീഡിപ്പിച്ച ബന്ധുവിന് കഠിന തടവ് ശിക്ഷ

വീട്ടിൽ ടിവി കാണാനെത്തിയ 12 കാരിയെ പീഡിപ്പിച്ച ബന്ധുവിന് കഠിന തടവ് ശിക്ഷ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021