ദില്ലി : ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരെ ബംഗാൾ ബിജെപിയിൽ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. തൃണമൂൽ സർക്കാരുമായി ഗവർണർ കൂടുതൽ അടുക്കുന്നുവെന്നാണ് പരാതി. ഇവർ ബിജെപി കേന്ദ്ര നേതൃത്വത്തിന് പരാതിയും നൽകി. ഇതിനിടെ ആനന്ദബോസ് ദില്ലിയിലെത്തി.
കേന്ദ്ര സർക്കാർ വിളിപ്പിച്ചിട്ടാണ് ഗവർണർ ദില്ലിയിലെത്തിയതെന്ന് സൂചനയുണ്ട്.ദില്ലിയിലെത്തിയ ഗവർണർ ഇന്ന് അമിത് ഷായെ കണ്ടേക്കും. എന്നാൽ ഔദ്യോഗികാവശ്യങ്ങൾക്ക് വേണ്ടി എത്തിയതെന്നാണ് ഗവർണ്ണറോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.