കോഴിക്കോട്: ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ ഇന്നലെ രാത്രി ആക്രമണം നടത്തിയ വ്യക്തിക്കായി പോലീസ് പരിശോധന ശക്തമാക്കി.പ്രതിയുടെ രേഖചിത്രംതയ്യാറാക്കും.നിർണായക സാക്ഷി റാസിക്കിന്‍റെ സഹായത്തോടെയാണ് രേഖചിത്രം തയ്യാറാക്കുന്നത്. പ്രതി ഇതര സംസ്ഥാന തൊഴിലാളി എന്നാണ് സൂചന
എലത്തൂർ പോലീസ് സ്റ്റേഷനിലാണ് രേഖ ചിത്രം തയ്യാറാക്കുന്നത്.25 വയസ്സുള്ള വ്യക്തിയാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.പ്രതിയെ കണ്ടെത്താൻ ഊർജിതമായ അന്വേഷണം പൊലീസ് നടത്തുകയാണ്.ഫോറൻസിക് പരിശോധന പൂർത്തിയായി.വിരലടയാളങ്ങൾ ശേഖരിച്ചു.കണ്ടെത്തിയ വസ്തുക്കൾ ശാസ്ത്രീയ പരിശോധനക്ക് അയക്കും.കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംഭവം പരിശോധിക്കും.എൻ ഐ എ യും അക്രമത്തെക്കുറിച്ച് അന്വേഷിച്ചേക്കും.സംഭവത്തെക്കുറിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം വിവരം തേടും. റെയിൽവേ സുരക്ഷയിൽ പാളിച്ചയുണ്ടാകുന്നുവെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.കേരള പോലീസും, റയിൽവേ പോലീസും മുൻപ് സംയുക്ത യോഗം ചേർന്നിരുന്നു.ഇപ്പോൾ നടക്കുന്നുണ്ടോയെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് കെ.മുരളീധരൻ നോട്ടീസ് നൽകി. സംഭവം റയിൽവേ അടിയന്തരമായി അന്വേഷിക്കണമെന്നാണ് ആവശ്യം.












