മലപ്പുറം : നിലമ്പൂരിൽ ഇരുപതോളം പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥീരികരിച്ചു. ഇതോടെ ജനങ്ങൾ ആശങ്കയിലായിട്ടുണ്ട്. നാട്ടുകാരെ ആക്രമിച്ച നായ നിരീക്ഷണത്തിലിരിക്കെ ചത്തിരുന്നു. ഇതിന് പിന്നാലെ തൃശൂർ മണ്ണുത്തി കോളേജ് ഓഫ് വെറ്ററിനറി ആന്റ് ആനിമൽ സയൻസിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നിരവധി ആളുകൾക്ക് പുറമെ മൃഗങ്ങളെയും ഈ നായ കടിച്ചിട്ടുണ്ട്. ഇതോടെയാണ് ആശങ്ക കനത്തത്.
ദിവസങ്ങളോളം പരാക്രമം തുടർന്ന നായയെ ഇ ആർ എഫ് ടീം പിടികൂടിയിരുന്നു. മൃഗ സംരക്ഷ വകുപ്പിന്‍റെ നിരീക്ഷത്തിലായിരിക്കിയിരുന്നു നായ ചത്തത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായാണ് നിലമ്പൂരിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇരുപതോളം ആളുകളെയും നിരവധി മൃഗങ്ങളെയുമാണ് നായ കടിച്ചത്. ഒരു ദിവസത്തെ സാഹസിക ശ്രമത്തിനൊടുവിലാണ് ഇ ആർ എഫ് ടീം നായയെ പിടികൂടിയത്. നായയുമായി സമ്പർക്കം പുലർത്തിയ മുഴുവൻ നായകളെയും കണ്ടെത്തി പിടിച്ച് വാക്സിനേഷൻ നൽകുമെന്ന് നഗരസഭാ അധ്യക്ഷൻ മാട്ടുമ്മൽ സലീം അറിയിച്ചിട്ടുണ്ട്.