തിരുവനന്തപുരം : ചെന്നൈ അടക്കമുള്ള തമിഴ്നാട്ടിലെ പല നഗരങ്ങളിലും ചുഴലിക്കാറ്റ് ഭീതി കേരളത്തെ എത്രത്തോളം ബാധിക്കുമെന്ന കാര്യത്തിൽ വ്യക്തത വരുത്തി കാലാവസ്ഥ വകുപ്പിന്റെ പുതിയ അറിയിപ്പ്. മിഗ്ജാം തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചെന്നും നാളെ രാവിലെ തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തു നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയിൽ കരതൊടുമെന്നാണ് പ്രവചനം. 110 കിലോമീറ്റർ വേഗത്തിലായിരിക്കും മിഗ്ജാം തീവ്ര ചുഴലിക്കാറ്റ് കരതൊടുക. ഏറ്റവും പുതിയ കാലാവസ്ഥ അറിയിപ്പ് പ്രകാരം കേരളത്തിന് വലിയ ഭീഷണിയുണ്ടാകില്ലെന്നാണ് വ്യക്തമാകുന്നത്. എന്നാൽ കേരളത്തിൽ അടുത്ത 5 ദിവസം മിതമായ / ഇടത്തരം ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.