ആലപ്പുഴ: കോൺഗ്രസ് ദേശീയ നേതാവ് കെസി വേണുഗോപാലിന്റെ ആലപ്പുഴയിലെ വീട്ടിൽ കള്ളൻ കയറി. ഇന്നലെ രാത്രിയാണ് സംഭവം. എഐസിസി ജനറൽ സെക്രട്ടറിയായ അദ്ദേഹം നേരത്തെ ആലപ്പുഴയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു. പയ്യന്നൂർ സ്വദേശിയായ അദ്ദേഹത്തിന് ആലപ്പുഴയിൽ വീടുണ്ട്. ഈ വീട്ടിലാണ് മോഷണ ശ്രമം ഉണ്ടായത്. 2 മുറികളിലെ അലമാരകൾ തുറന്ന് സാധനങ്ങൾ വലിച്ചു വാരിയിട്ട നിലയിലാണ്. വീടിന്റെ പുറക് വശത്തെ ജനൽ കമ്പി വളച്ചാണ് കള്ളൻ വീടിനകത്തേക്ക് കയറിയത്. ഈ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഇന്ന് ജീവനക്കാർ വീട്ടിലെത്തിയപ്പോഴാണ് കള്ളൻ കയറിയെന്ന് വ്യക്തമായത്. സംഭവത്തിന് പിന്നാലെ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.