കോയമ്പത്തൂർ : കോയമ്പത്തൂരില്‍ കെട്ടിടത്തിനകത്ത് കണ്ടെത്തിയ പുലി കെണിയിലായി. തമിഴ്‌നാട് വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങിയത്. കെണിയിലായ പുലിയ ബന്ധിപ്പൂര്‍ വനത്തിലേക്ക് മാറ്റുമെന്നാണ് അറിയുന്നത്. ജനങ്ങളുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. നാല് ദിവസം മുന്‍പ് വാളയാറിന് 19 കിലോമീറ്റര്‍ അപ്പുറം പി.കെ പുതൂരിലാണ് കെട്ടിടത്തിനകത്ത് പുലിയെ കണ്ടെത്തിയത്. തമിഴ്‌നാട് വനംവകുപ്പ് സ്ഥാപിച്ച സിസിടിവിയില്‍ പുലി നടക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു സാനിറ്ററി ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണിനകത്താണ് പുലി കയറിയത്. തുടര്‍ന്ന് ഗോഡൗണിലെ ഒരു വാതില്‍ തുറന്ന് അതിനടുത്ത് കൂട് സ്ഥാപിച്ചു. അഞ്ചോളം സിസിടിവി ക്യാമറകളും വനം വകുപ്പ് ഇവിടെ വെച്ചിരുന്നു. ഇതില്‍ പുലിയുടെ നീക്കങ്ങളെല്ലാം നിരീക്ഷിച്ചു. ഇന്ന് പുലര്‍ച്ചെയാണ് പുലി കൂട്ടിനുള്ളില്‍ കുടുങ്ങിയത്.