കൊച്ചി: ആലുവ പൊലീസ് സ്റ്റേഷനു മുന്നിലെ ആൽ മരത്തിൽ കയറി ട്രാൻസ് ജെണ്ടർ യുവതിയുടെ ആത്മഹത്യാ ഭീഷണി. അന്നാ രാജു എന്ന യുവതിയാണ് പുലർച്ചെ മുതൽ ആൽമരത്തിൽ കയറിയത്. ഇതര സംസ്ഥാനക്കാരായ ലൈംഗിക തൊഴിലാളികൾ ഇക്കഴിഞ്ഞ 17 ന് അന്നയേയും മറ്റും അക്രമിച്ചിരുന്നു. ഈ കേസിൽ നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് ആത്മഹത്യാ ഭീഷണി.