തിരുവല്ല: ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിൽ സ്ത്രീയുടേത് എന്ന് സംശയിക്കുന്ന മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. കിഴക്കൻ ഓതറയിലാണ് സംഭവം.
വ്യാഴാഴ്ച വൈകിട്ട് നാലോടെ പുരയിടം വൃത്തിയാക്കാൻ എത്തിയ തൊഴിലാളികളാണ് കിണറ്റിൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് തിരുവല്ല പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തിരുവല്ല ഡി.വൈ.എസ്.പി എസ്. അഷാദിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. അഗ്നിരക്ഷാസേനയും ചേർന്ന് മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തു.