• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

11 കുട്ടികളെ പ്രസവിച്ചു, വന്ധ്യംകരണം ചെയ്ത സ്ത്രീയെ ഭർത്താവ് വീട്ടിൽ നിന്നും പുറത്താക്കി

by Web Desk 06 - News Kerala 24
February 19, 2023 : 4:43 pm
0
A A
0
11 കുട്ടികളെ പ്രസവിച്ചു, വന്ധ്യംകരണം ചെയ്ത സ്ത്രീയെ ഭർത്താവ് വീട്ടിൽ നിന്നും പുറത്താക്കി

നേരത്തെ ഇന്ത്യൻ കുടുംബങ്ങളിൽ നിരവധി കുട്ടികൾ ഉണ്ടാവുമായിരുന്നു. പത്തും പതിനൊന്നും കുട്ടികളൊന്നും ഒരു പുതുമയും ആയിരുന്നില്ല. എന്നാൽ, കാലം മാറിയതിന് അനുസരിച്ച് അതിൽ മാറ്റമുണ്ടായി. ഇന്ന് ഒന്നോ രണ്ടോ മൂന്നോ ഒക്കെ കുട്ടികളാണ് ഒരു വീട്ടിൽ ഉണ്ടാവുക. മാത്രമല്ല, തുടരെയുള്ള പ്രസവം സ്ത്രീകളിൽ ചില ആരോ​ഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. എന്നാൽ, ഒഡിഷയിലെ ദിമിരിയ ​ഗ്രാമത്തിൽ പതിനൊന്നാമത്തെ പ്രസവത്തെ തുടർന്ന് വന്ധ്യംകരണം ചെയ്ത സ്ത്രീയെ ഭർത്താവ് വീട്ടിൽ നിന്നും പുറത്താക്കി.

​38 -കാരിയായ ജാനകി ദെഹൂരിയെയാണ് ഭർത്താവായ റാബി ദെഹൂരി വീട്ടിൽ നിന്നും പുറത്താക്കിയത്. ഇതിനെ തുടർന്ന് ഇവർക്ക് രണ്ട് ദിവസം പുറത്ത് മരച്ചുവട്ടിൽ കഴിയേണ്ടി വന്നു. ഭുയൻ ​ഗോത്ര വിഭാ​ഗത്തിൽ പെടുന്നയാളാണ് ജാനകി. 17 വർഷം മുമ്പായിരുന്നു റാബിയുമായി ജാനകിയുടെ വിവാഹം. ശേഷം 11 കുട്ടികൾക്ക് ഇവർ ജന്മം നൽകി. അതിൽ ഒരു കുഞ്ഞ് മരിക്കുകയും ചെയ്തു. 10 കുട്ടികളിൽ, ഏകദേശം 17 വയസ്സുള്ള മൂത്ത മകളെ കാണാനില്ല, അതേസമയം പ്രായപൂർത്തിയാകാത്ത രണ്ട് ആൺമക്കൾ ഒരു കടയിലും ഒരു ഡെക്കറേറ്റർ ഔട്ട്‌ലെറ്റിലും ജോലി ചെയ്യുകയാണ്. അതിനിടെ, തുടരെത്തുടരെയുള്ള പ്രസവം അമ്മയുടേയും കുഞ്ഞിന്റേയും ആരോ​ഗ്യത്തിന് വലിയ ഭീഷണിയാണ് എന്ന് പ്രദേശത്തെ ആരോ​ഗ്യവകുപ്പ് ഉദ്യോ​ഗസ്ഥർ ഇവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ, റാബി അതൊന്നും മനസിലാക്കിയില്ല.

അതിനിടെ ഒരുമാസം മുമ്പ് ജാനകി ഒരു കുഞ്ഞിനെ പ്രസവിച്ചു. പ്രദേശത്തെ ആശാവർക്കർ ഇതേ തുടർന്ന് വീട്ടിലെത്തി ജാനകിയെ വന്ധ്യംകരണം നടത്താൻ പ്രേരിപ്പിച്ചു. നേരത്തെയും വന്ധ്യംകരണം നടത്താൻ ജാനകിക്ക് ആ​ഗ്രഹം ഉണ്ടായിരുന്നു എങ്കിലും ഭർത്താവിനെ അവൾക്ക് പേടിയായിരുന്നു. എന്നാൽ, ഇത്തവണ അവൾ അതിന് തയ്യാറായി.

അങ്ങനെ, ഫെബ്രുവരി 14 -ന് ടെൽകൊയിലെ ഒരു ക്യാമ്പിൽ വച്ച് ജാനകിക്ക് ശസ്ത്രക്രിയ നടത്തി. പക്ഷേ, ഇതറിഞ്ഞ ഭർത്താവ് അവരെ ഉപദ്രവിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വന്ധ്യംകരണം നടത്തിയതിനാൽ ഇനി ജാനകിക്ക് ദൈവത്തെ ആരാധിക്കാനുള്ള പവിത്രത ഇല്ല എന്നാണത്രെ ഇയാൾ വിശ്വസിച്ചത്. എന്നാൽ, പ്രസവശേഷം തനിക്ക് വീട്ടിലെ പണികളും കൃഷിപ്പണികളും എല്ലാം ചെയ്യേണ്ടി വരുമായിരുന്നു എന്നും അതേ തുടർന്ന് തന്റെ ആരോ​ഗ്യം വളരെ മോശം അവസ്ഥയിലാണ് എന്നും ജാനകി പറഞ്ഞു.

എത്രയൊക്കെ ആരോ​ഗ്യപ്രവർത്തകർ റാബിയെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അതൊന്നും കേൾക്കാൻ അയാൾ തയ്യാറായിരുന്നില്ല. ഇപ്പോൾ മൂന്ന് ചെറിയ കുഞ്ഞുങ്ങളെയും ജാനകിയേയും അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിലക്ക് ലംഘിച്ചും റാലി നടത്തിയതിന് കേസ്; സൈക്കോ മുഖ്യമന്ത്രി ജഗൻ പാഠം പഠിക്കുമെന്ന് ചന്ദ്രബാബു നായിഡു

Next Post

2000 മണിക്കൂർ ഇരുന്നു, ശരീരമാസകലം ടാറ്റൂ ചെയ്ത് ദമ്പതികൾ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
2000 മണിക്കൂർ ഇരുന്നു, ശരീരമാസകലം ടാറ്റൂ ചെയ്ത് ദമ്പതികൾ

2000 മണിക്കൂർ ഇരുന്നു, ശരീരമാസകലം ടാറ്റൂ ചെയ്ത് ദമ്പതികൾ

ഭാഗ്യശാലിക്ക് 75 ലക്ഷം ; വിന്‍ വിന്‍ W- 664 ലോട്ടറി ഫലം പ്രഖ്യാപിച്ചു

അക്ഷയ ലോട്ടറി നറുക്കെടുത്തു

മൂന്നുകൊല്ലത്തിനകം പ്രധാന ടെലികോം ടെക്‌നോളജി കയറ്റുമതിക്കാരായി രാജ്യം മാറും

മൂന്നുകൊല്ലത്തിനകം പ്രധാന ടെലികോം ടെക്‌നോളജി കയറ്റുമതിക്കാരായി രാജ്യം മാറും

ജനക്കൂട്ടത്തെ സാക്ഷിയാക്കി എംഎൽഎക്കെതിരെ മോശം പരാമർശം, ഭാര്യയെക്കുറിച്ചും പറഞ്ഞു; വൈ എസ് ശർമിള അറസ്റ്റിൽ

ജനക്കൂട്ടത്തെ സാക്ഷിയാക്കി എംഎൽഎക്കെതിരെ മോശം പരാമർശം, ഭാര്യയെക്കുറിച്ചും പറഞ്ഞു; വൈ എസ് ശർമിള അറസ്റ്റിൽ

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ്; നജീബ് കാന്തപുരം എംഎൽഎ സുപ്രീംകോടതിയിലേക്ക്

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ്; നജീബ് കാന്തപുരം എംഎൽഎ സുപ്രീംകോടതിയിലേക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In