മൂന്നാര്‍: മുന്‍ വൈരാഗ്യത്തിന്‍റെ പേരില്‍ യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു. മൂന്നാര്‍ ഗൂഡാര്‍വിള എസ്റ്റേറ്റില്‍ രാജയ്ക്കാണ് അയല്‍വാസി പി വിവേകിന്‍റെ വെട്ടേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. എസ്റ്റേറ്റ് സ്വദേശിയായ രാജ എറണാകുളത്തെ ഓട്ടോ ഡ്രൈവറാണ്. ഇയാള്‍ കഴിഞ്ഞ ദിവസമാണ് അമ്പളത്തിലെ ഉത്സവത്തിനായി വീട്ടിലെത്തിയത്. ബന്ധുവിന്‍റെ വീട്ടില്‍ രാജ നില്‍ക്കുമ്പോള്‍ വിവേക് വാക്കത്തിയുമായെത്തി വെട്ടുകയായിരുന്നെന്ന് ദ്യക്‌സാക്ഷികള്‍ പറയുന്നു. അന്ന് പകല്‍ നേരത്ത് ഇരുവരും തമ്മില്‍ തകര്‍ത്തിലേര്‍പ്പെട്ടിരുന്നു. ഇതാകും കാരണമെന്ന് കരുതുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാജയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പ്രതി വിവേക് ഒളിവിലാണ്. ദേവികുളം പൊലീസിന്‍റെ നേത്യത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ്റ്ററ്റില്‍ താമസിക്കുന്ന കാലത്ത് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കവും തുടര്‍ന്ന് അടിപിടിയും പതിവായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. പ്രശ്‌നങ്ങള്‍ തുടര്‍ന്നതോടെയാണ് രാജയെ വീട്ടുകാര്‍ എറണാകുളത്തേക്ക് പറഞ്ഞ് വിട്ടത്. എറണാകുളത്ത് ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന രാജ, നാട്ടിലെ ഉത്സവം കൂടാനായി എത്തിയപ്പോള്‍, ഇയാളുടെ തിരിച്ചുവരവ് കാത്ത് നിന്ന വിവേക് തക്കം നോക്കി ആക്രമിക്കുകയായിരുന്നു എന്ന് കരുതുന്നു. വിവേകിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
ഇതിനിടെ അടിമാലിയില്‍ ഒമ്പത് മാസം ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി എന്ന തെറ്റിദ്ധാരണയില്‍ യുവാവ് തൂങ്ങി മരിച്ചു. കുടുംബ വഴക്കിനിടെ ഭര്‍ത്താവ്, ഭാര്യയുടെ കഴുത്തിന് തോര്‍ത്തുകൊണ്ട് മുറുക്കുകയായിരുന്നു. ഇതോടെ ഭാര്യ സിനി ബോധരഹിതയായി വീണു. തുടര്‍ന്ന് ഭാര്യ മരിച്ചെന്ന് കരുതിയ ഭര്‍ത്താവ് കര്‍ണന്‍ കാട്ടിലേക്ക് ഓടിപ്പോവുകയായിരുന്നു. വീട്ടിലെ ബഹളം കേട്ട് ബന്ധുക്കളും അയല്‍വാസികളും എത്തിയപ്പോള്‍ ബോധരഹിതയായി കിടക്കുന്ന സിനിയെയാണ് കണ്ടത്. ഉടനെ ഇവരെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്താലാണ് കാട്ടിലെ മരത്തില്‍ കര്‍ണനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.