ന്യൂഡൽഹി: ആധാർ കാർഡ് വിവരങ്ങൾ ആർക്കും കൈമാറരുതെന്ന മുന്നറിയിപ്പ് ഇറക്കിയതിനു പിന്നാലെ പിൻവലിച്ച് കേന്ദ്ര ഐ.ടി മന്ത്രാലയം. മുന്നറിയിപ്പ് തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ആധാര്‍ വിവരങ്ങൾ പങ്കുവയ്ക്കുമ്പോൾ സാധാരണ മുൻകരുതൽ മതിയെന്നും ഐ.ടി മന്ത്രാലയം അറിയിച്ചു.
ആധാർ കാർഡിന്റെ ഫോട്ടോസ്റ്റാറ്റ് പകർപ്പ് ആർക്കും കൈമാറരുതെന്നും നൽകുന്നുവെങ്കിൽ അവസാന നാലക്കം മാത്രം കാണുന്ന തരത്തിൽ മാസ്ക് ചെയ്ത കാർഡ് മാത്രമേ നൽകാവൂ എന്നുമായിരുന്നു നിര്‍ദേശം. എന്നാൽ, ആധാർ കാർഡിൽ സ്വകാര്യത സംരക്ഷിക്കാൻ ആവശ്യമായ സൗകര്യങ്ങളുമുണ്ടെന്ന് പുതിയ പ്രസ്താവനയിൽ മന്ത്രാലയം അറിയിച്ചു.