ഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപനവുമായി ആം ആദ്മി പാര്‍ട്ടി. സഖ്യമില്ലാതെ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് അറിയിച്ചു. ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി സമാനമനസ്‌കരായ മറ്റ് പാര്‍ട്ടികളുമായി പല വിഷയങ്ങളിലും സഹകരിക്കുമെന്ന് എ.എ.പി ദേശീയ ജനറല്‍ സെക്രട്ടറി സന്ദീപ് പതക് പറഞ്ഞു.
ദേശീയ താല്‍പര്യമുള്ള പല വിഷയങ്ങളിലും യോജിക്കാവുന്ന പാര്‍ട്ടികളുമായി യോജിക്കും. എന്നാല്‍, തെരഞ്ഞെടുപ്പ് തീര്‍ത്തും വിഭിന്നമായ ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 40 അംഗ ഗോവ നിയമസഭയില്‍ എ.എ.പിക്ക് രണ്ട് എം.എല്‍.എമാരുണ്ട്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി ഗോവയില്‍ നിരവധി യോഗങ്ങളും അദ്ദേഹം വിളിച്ചു ചേര്‍ത്തിരുന്നു. നേരത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യമുണ്ടാക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറുമായും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.