അബുദാബി: അബുദാബിയില്‍ രണ്ട് ഡയറ്ററി സപ്ലിമെന്റുകള്‍ നിരോധിച്ചുകൊണ്ട് ആരോഗ്യ വകുപ്പ് അറിയിപ്പ് പുറപ്പെടുവിച്ചു. ഇവ ഉപയോഗിക്കരുതെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ‘മോണ്‍സ്റ്റര്‍ റാബിറ്റ് ഹണി’, ‘കിങ് മൂഡ്’ എന്നീ സപ്ലിമെന്റുകളാണ് നിരോധിച്ചത്.
ഈ ഡയറ്ററി സപ്ലിമെന്റുകള്‍ നിലവില്‍ ഉപയോഗിച്ചവര്‍ക്ക് എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ പ്രകടമാവുന്നുണ്ടെങ്കില്‍ എത്രയും വേഗം മെഡിക്കല്‍ സഹായം തേടണമെന്ന് പൊതുജനങ്ങളോട് അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഈ ഉത്പന്നങ്ങളുടെ പാക്കേജില്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത ഘടകങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടുള്ളതായി ലബോറട്ടറി പരിശോധനയില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇവ നിരോധിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഘടകങ്ങള്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളവയുമാണെന്ന് അധികൃതര്‍ അറിയിച്ചു.