തൃശ്ശൂര്‍: കരുവന്നൂർ കേസിൽ എ.സി.മൊയ്തീൻ എം.എൽ.എ നാളെ ഇഡിയ്ക്കു മുമ്പിൽ ഹാജരാകും.ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി.രണ്ട് തവണ നോട്ടീസ് നല്കി ആവശ്യപ്പെട്ടിരുന്നുവെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി ഒഴിവായിരുന്നു നാളെ നിയമസഭാ സമ്മേളനത്തിൽ മൊയ്തീൻ പങ്കെടുക്കില്ല.ഇനിയും ഹാജരായില്ലെങ്കിൽ ഒളിച്ചോടിയെന്നാകും പറയുകയെന്ന് മൊയ്തീൻ വ്യക്തമാക്കി.സി.പി.എം കൗൺസിലർ അനൂപ് ഡേവിസ് കാടയും ,വടക്കാഞ്ചേരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അരവിന്ദാക്ഷനും നാളെ ഹാജരാകും .പലിശക്കാരൻ സതീഷ് കുമാറുമായുള്ള സാമ്പത്തിക ഇടപാടിന്റെ പേരിലാണ് ചോദ്യം ചെയ്യൽ.