കോഴിക്കോട് : കോഴിക്കോട് തൊണ്ടയാട് ബൈപാസിന് സമീപം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. മണ്ണിനടിയിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നതായി സംശയം. സ്ഥലത്തെ അശാസ്ത്രീയ നിർമാണം തടയണമെന്നാവശ്യപ്പെട്ട് നെല്ലിക്കോട് വില്ലേജ് ഓഫീസർക്ക് നാട്ടുകാർ പരാതി നൽകിയിരുന്നു. പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ വീണ്ടും മണ്ണിടിഞ്ഞ് വീണു. സ്ഥലത്ത് നിർമാണത്തിന് സ്റ്റേ ഓർഡർ ഉള്ളതായി നാട്ടുകാർ പറയുന്നു.
 
			
















 
                

