കോഴിക്കോട്: വാഹനാപകട കേസ് ഒതുക്കാൻ കൈക്കൂലി വാങ്ങിയ കേസിൽ പോലീസുകാർക്ക് സസ്പെൻഷൻ. കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനിലെ എഎസ്ഐ പ്രവീണ്‍ കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ കൃജേഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. വാഹനാപകടക്കേസ് ഒതുക്കാന്‍ കൈക്കൂലി വാങ്ങിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. വാഹന ഉടമയുടെ പേരില്‍ കേസ് എടുക്കാതിരിക്കാന്‍ വാഹനം ഓടിച്ചയാളില്‍ നിന്ന് 50000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി. മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.