തിരുവനന്തപുരം > ശ്രീകാര്യത്ത് ഡ്രെയ്നേജ് പൈപ്ലൈൻ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടത്തിൽപ്പെട്ട തൊഴിലാളികളെ രക്ഷിച്ചു. അയിരൂപ്പാറ സ്വദേശി വിനയൻ, ബിഹാർ സ്വദേശി ദീപക് എന്നിവരാണ് മണ്ണിനടിയിൽപ്പെട്ടത്. ഞായറാഴ്ച രാവിലെ 10 മണിയൊടെയായിരുന്നു അപകടം. പത്ത് അടിയോളം താഴ്ചയിലാണ് മണ്ണിടിഞ്ഞത്.
ഉടൻ തന്നെ പൊലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനം ആരംഭിച്ചു. അയിരൂപ്പാറ സ്വദേശി സ്വദേശി വിനയനെയാണ് ആദ്യം രക്ഷപ്പെടുത്തിയത്. വീണ്ടും മൂന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് ദീപകിനെ രക്ഷപ്പെടുത്തിയത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.