കോഴിക്കോട് : കഞ്ചാവ് കേസിൽ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടി പ്രതിയെ വെറുതെ വിട്ടു. ചക്കുംകടവ് സ്വദേശി അരീക്കാടൻ റിയാസ് പാഷയെ (48) ആണു വടകര നർകോട്ടിക്ക് സ്പെഷൽ കോടതി ജഡ്ജി വി.പി.എം. സുരേഷ് ബാബു വെറുതെ വിട്ടത്.2017 ഫെബ്രുവരി 19ന് വൈകിട്ട് 5.30ന് ചാലപ്പുറം ഗവ. ഗണപത് ബോയിസ് ഹൈസ്കൂളിന് സമീപം 1.70 കിലോ കഞ്ചാവുമായി പിടികൂടിയെന്നാണ് കേസ്. കസബ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. പ്രതിക്കു വേണ്ടി അഡ്വ. പി.പി.സുനിൽകുമാർ ഹാജരായി.