ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയില്‍ മത്സരിക്കാതിരുന്നതു നന്നായെന്നു താല്‍ക്കാലിക രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്രദാസ്. ക്ഷേത്രനിര്‍മാണത്തിനായി വീടുകളും കടകളും പൊളിച്ചതു മുഖ്യമന്ത്രിക്കെതിരെ അയോധ്യയില്‍ ജനരോഷത്തിനു കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗി ആദിത്യനാഥ് അയോധ്യയില്‍നിന്നു മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ബിജെപി അദ്ദേഹത്തെ ഗോരഖ്പുരിലാണ് സ്ഥാനാര്‍ഥിയാക്കിയത്. ഗോരഖ്പുരില്‍ ആറാം ഘട്ടത്തിലും അയോധ്യയിലും പരിസരങ്ങളിലും അഞ്ചാം ഘട്ടത്തിലുമാണ് വോട്ടെടുപ്പ്. വീടുകളും കടകളും നഷ്ടപ്പെട്ടവര്‍ക്ക് വലിയ അമര്‍ഷമുണ്ട്. ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചേക്കാം. രാമക്ഷേത്രം പ്രചാരണത്തില്‍ ഒഴിവാക്കാന്‍ ബിജെപിക്കു കഴിയില്ല. നേരത്തേ ക്ഷേത്രനിര്മാണമായിരുന്നു മുദ്രാവാക്യം. ഇപ്പോള്‍ അതു തുടങ്ങി. ഇനിയും അത് ബിജെപിയുടെ രാഷ്ട്രീയ വിഷയമായിത്തന്നെ തുടരുമെന്നാണു കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.