• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, November 10, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മാലിന്യം തള്ളാൻ എത്തുന്ന വാഹനങ്ങൾക്കെതിരെ നടപടി: മന്ത്രി പി രാജീവ്

by Web Desk 04 - News Kerala 24
June 4, 2023 : 7:14 pm
0
A A
0
മാലിന്യം തള്ളാൻ എത്തുന്ന വാഹനങ്ങൾക്കെതിരെ നടപടി: മന്ത്രി പി രാജീവ്

കൊച്ചി: പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളാൻ എത്തുന്ന വാഹനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കളമശ്ശേരി മണ്ഡലം മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘ശുചിത്വത്തിനൊപ്പം കളമശ്ശേരി’ പദ്ധതിയുടെ ത്രിദിന ജനകീയ ശുചീകരണ പരിപാടി ഔപചാരികമായി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ക്യാമ്പയിന്റെ ഭാഗമായി വൃത്തിയാക്കിയ ശേഷം ലഭ്യമായ സ്ഥലങ്ങളിൽ എംഎൽഎ ഫണ്ടും സിഎസ്ആറും ഉപയോഗിച്ച് ഓപ്പൺ ജിമ്മുകളും ഓപ്പൺ പാർക്കുകളും സ്ഥാപിക്കും. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈകളും ചെടികളും വച്ചുപിടിപ്പിക്കും. മാലിന്യം വലിച്ചെറിയുന്നതിനെതിരെ നിരീക്ഷണം ശക്തമാക്കുന്നതിനായി സിസിടിവി ക്യാമറകൾ സ്ഥാപിക്കും. മാലിന്യനിർമാർജനത്തിൽ ഹരിതകർമ്മ സേന സ്തുത്യർഹമായ സേവനമാണ് കാഴ്ച്ചവയ്ക്കുന്നത്. മാലിന്യത്തിനെതിരെ കുടുംബശ്രീയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗവും മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

കക്ഷിരാഷ്ട്രീയമില്ലാതെ ജനങ്ങൾ ഒറ്റക്കെട്ടായാണ് കളമശ്ശേരിയെ ശുചീകരിക്കാൻ മുന്നിട്ടിറങ്ങുന്നത്. ശുചീകരണ പ്രവർത്തനങ്ങൾ ഒന്നോ രണ്ടോ ദിവസത്തിൽ മാത്രം ഒതുക്കാതെ തുടർന്നും പരിപാലിക്കും. വൈവിധ്യമാർന്ന വൃക്ഷങ്ങളാൽ സമ്പുഷ്ടമായ മിയാവാക്കി വനങ്ങൾ മണ്ഡലത്തിൽ യാഥാർത്ഥ്യമാക്കും. ക്യാമ്പയിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന ആക്രി ശേഖരണത്തിൽ വൻ ജനപങ്കാളിത്തമുണ്ടായെന്നും മന്ത്രി പറഞ്ഞു.

നമ്മുടെ മാലിന്യം സംസ്കരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് എന്ന ഉത്തമ ബോധ്യത്തോടുകൂടി മുന്നോട്ട് പോകണമെന്ന് ഹൈബി ഈഡൻ എം പി പറഞ്ഞു. രാഷ്ട്രീയത്തിനും ജാതിമത ചിന്തകൾക്കും അതീതമായി വരും തലമുറയ്ക്കായി എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ത്രിദിന ജനകീയ ശുചീകരണ പരിപാടിയുടെ രണ്ടാം ദിനത്തിൽ വൻ ജനകീയ പങ്കാളിത്തത്തോടെയാണ് ശുചീകരണ യജ്ഞം നടന്നത്. കളമശേരിയിലെ ചാക്കോളാസ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾക്ക് മന്ത്രി പി രാജീവ് നേതൃത്വം നൽകി. തുടർന്ന് എൻ.എ.ഡി റോഡ്, ഏലൂർ നഗരസഭയിലെ പാതാളം, ആനവാതിൽ റോഡ്, കടുങ്ങല്ലൂർ, ആലങ്ങാട് പഞ്ചായത്ത് തിരുവാലൂർ, കരുമാലൂർ പഞ്ചായത്ത് തട്ടാംപടി, കുന്നുകര എന്നിവിടങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങളും മന്ത്രിയുടെ നേതൃത്വത്തിൽ നടന്നു.

മണ്ഡലത്തിലെ ആറ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഏകോപനത്തോടെ നടപ്പാക്കുന്ന ക്യാമ്പയിനിൽ തദ്ദേശസ്ഥാപനങ്ങൾ, എൻ.എ.ഡി, ശുചിത്വ മിഷൻ, ഹരിത കർമ്മസേന, കുടുംബശ്രീ, റസിഡന്റ്‌സ് അസോസിയേഷനുകൾ, സ്‌ക്കൂൾ, കോളേജ് വിദ്യാർത്ഥികൾ, സന്നദ്ധസേവ സംഘടനകൾ, വ്യാപാരി വ്യവസായ സംഘടനകൾ, റെസ്റ്ററന്റ് അസോസിയേഷനുകൾ, പൗര സമൂഹ സംഘടനകൾ തുടങ്ങിയർ പങ്കെടുത്തു.

കളമശ്ശേരി നഗരസഭ ചെയർപേഴ്‌സൺ സീമ കണ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏലൂർ നഗരസഭ ചെയർപേഴ്‌സൺ എ ഡി സുജിൽ, കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി എം മനാഫ്, ജില്ലാ പഞ്ചായത്ത് പ്ലാനിങ് ബോർഡ് അംഗം ജമാൽ മണക്കാട്, മുൻ എംഎൽഎ എ എം യൂസഫ്, എൻ എ ഡി സി ജി എം ദിവാകർ ജയന്ത് തുടങ്ങിയവർ പങ്കെടുത്തു. ജനകീയ ശുചീകരണ പരിപാടിയുടെ മൂന്നാം ദിനമായ ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ, വൃത്തിയാക്കി വീണ്ടെടുത്ത സ്ഥലങ്ങളിൽ വൃക്ഷത്തൈകൾ നട്ടും ചെടികൾ വച്ച് പിടിപ്പിച്ചും പരിസരം മോടി പിടിപ്പിക്കും

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മന്ത്രിമാരും വകുപ്പുകളും പോരാ എന്ന് പ്രതിപക്ഷം അലമുറയിടുന്നത് വീണ്ടും ഭരണത്തുടർച്ച ഭയന്നെന്ന് വി. ശിവൻകുട്ടി

Next Post

സ്‌കൂളുകളിൽ ശനിയാഴ്‌ച പ്രവൃത്തി ദിനം: വി ശിവൻകുട്ടി

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
സ്‌കൂളുകളിൽ ശനിയാഴ്‌ച പ്രവൃത്തി ദിനം: വി ശിവൻകുട്ടി

സ്‌കൂളുകളിൽ ശനിയാഴ്‌ച പ്രവൃത്തി ദിനം: വി ശിവൻകുട്ടി

എഐ കാമറ വന്നു; ട്രാഫിക്‌ നിയമലംഘനം പകുതിയായി

എഐ കാമറ വന്നു; ട്രാഫിക്‌ നിയമലംഘനം പകുതിയായി

അരിക്കൊമ്പന് വനത്തിനുള്ളിൽ അരിയും, ശർക്കരയും, പഴവും നൽകിയില്ല: പ്രചാരണം അടിസ്ഥാനരഹിതമെന്ന് തമിഴ് നാട് വനംവകുപ്പ്

അരിക്കൊമ്പന് വനത്തിനുള്ളിൽ അരിയും, ശർക്കരയും, പഴവും നൽകിയില്ല: പ്രചാരണം അടിസ്ഥാനരഹിതമെന്ന് തമിഴ് നാട് വനംവകുപ്പ്

എഐ കാമറകൾക്ക് വിഐപി പരിഗണന ഇല്ല: എമർജൻസി വാഹനങ്ങൾക്ക് ഇളവെന്ന് മന്ത്രി ആന്റണി രാജു

എഐ കാമറകൾക്ക് വിഐപി പരിഗണന ഇല്ല: എമർജൻസി വാഹനങ്ങൾക്ക് ഇളവെന്ന് മന്ത്രി ആന്റണി രാജു

‘കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ സെറ്റില്‍ പീഡന ശ്രമമുണ്ടായി’, വെളിപ്പെടുത്തി നിര്‍മാതാവ്

'കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ സെറ്റില്‍ പീഡന ശ്രമമുണ്ടായി', വെളിപ്പെടുത്തി നിര്‍മാതാവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In