എറണാകുളം : പെരുമ്പാവൂർ എഎസ്പിയുടെ പേരിൽ വ്യാജ ഇമെയിൽ അയച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. എഎസ്പി ഓഫീസിലെ സീനിയർ സിവിൽ പോലീസ് ഓഫീസറാണ് ഇമെയിൽ അയച്ചത്. ഷർണാസ് എന്ന സീനിയർ സിവിൽ പോലീസ് ഓഫീസർക്കെതിരെയാണ് നടപടി ഉണ്ടായത്. ഷർണാസിനെ ഞാറക്കൽ സ്റ്റേഷനിലേക്ക് സ്ഥലംമാറ്റി. പെരുമ്പാവൂർ എഎസ്പി ശക്തിസിംഗ് ആര്യയുടെ പേരിലാണ് വ്യാജ ഇമെയിൽ അയച്ചത്. സഹോദരന്റെ ഫ്രീസ് ചെയ്ത ബാങ്ക് അക്കൗണ്ട് പുനഃസ്ഥാപിക്കണം എന്ന് കാട്ടി ബാങ്കിലേക്ക് ആണ് മെയിൽ അയച്ചത്. എഎസ്പിയുടെ മെയില്‍ വന്നതിനെ തുടര്‍ന്ന് ഇത് വേരിഫൈ ചെയ്യാനായി റൂറല്‍ എസ്പി ഓഫീസില്‍ ബാങ്ക് അധികൃതര്‍ അന്വേഷിച്ചപ്പോഴാണ് എത്തിയത് വ്യാജ മെയില്‍ അയച്ചതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ബാങ്ക് പരാതി നല്‍കുകയായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഷര്‍ണാസാണ് മെയില്‍ അയച്ചതെന്ന് കണ്ടെത്തിയത്.