ന്യൂഡൽഹി: എൻ.സി.സിയിൽ താനും സജീവ കേഡറ്റായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻ.സി.സിയിൽനിന്ന് ലഭിച്ച പരിശീലനവും പഠിച്ച പാഠങ്ങളും രാജ്യത്തോടുള്ള ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ വലിയ ശക്തിയായെന്നും മോദി പറഞ്ഞു. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപത്തോടനുബന്ധിച്ച് ന്യൂഡൽഹി കരിയാപ്പ പരേഡ് ഗ്രൗണ്ടിൽ നടന്ന റാലിയെ അബിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
75-ാം സ്വാതന്ത്ര ദിനം ആഘോഷിക്കുന്ന വേളയിൽ എൻ.സി.സി റാലി നടത്തിയതിൽ സന്തോഷമുണ്ടെന്നും സജീവ കേഡറ്റായി മുമ്പ് എൻ.സി.സിയിൽ പ്രവർത്തിക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. എല്ലാ വർഷവും ജനുവരി 28നാണ് റിപ്പബ്ലിക് ദിന സമാപന ചടങ്ങുകൾ നടക്കുക. ആർമി ആക്ഷൻ, സ്ലിറ്ററിംഗ്, മൈക്രോലൈറ്റ് ഫ്ലൈയിംഗ്, പാരാ പൈലിംഗ്, മറ്റ് സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയിലെ എൻ.സി.സി കേഡറ്റുകളുടെ കഴിവുകൾ പ്രധാനമന്ത്രി വീക്ഷിച്ചു. മികച്ച എൻ.സി.സി കേഡറ്റുകൾക്ക് പ്രധാനമന്ത്രി മെഡലുകൾ സമ്മാനിച്ചു.