മലയാളികളുടെ പ്രിയതാരമാണ് ജോജു ജോർജ്. സിനിമയിൽ എത്തിയ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരു പിടി മികച്ച കഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിക്കാൻ ജോജുവിനായി. തന്റെ സ്വാഭാവിക അഭിനയത്തിലൂടെ കഴിഞ്ഞ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും ജോജു സ്വന്തമാക്കി. ഇന്നായിരുന്നു പുരസ്കാര വിതരണം നടന്നത്. ഏറെ വികാരാധീനനായ ജോജുവിനെയാണ് ഇന്ന് വേദിയിൽ കാണാനായത്.
“എനിക്കിതിലും വലിയ നേട്ടം നേടാനാകുമോയെന്നറിയില്ല, വളരെ സന്തോഷം. കുടുംബത്തോടും എല്ലാവരോടും നന്ദി”എന്നാണ് അവാർഡ് ഏറ്റുവാങ്ങി കൊണ്ട് ജോജു സംസാരിച്ചത്. ഇതിനിടയിൽ ശബ്ദമിടറിയ ജോജു, സംസാരം അവസാനിപ്പിച്ച് വേദി വിടുകയായിരുന്നു. നായാട്ട്, മധുരം, തുറമുഖം, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജോജു ജോർജിനെ മികച്ച നടനായി തെരഞ്ഞെടുത്തത്. ബിജു മേനോനും ഈ പുരസ്കാരം പങ്കിട്ടിരുന്നു.