ന്യൂഡൽഹി : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. കോഴിക്കോട് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം. അറസ്റ്റ് ചെയ്താൽ 25,000 രൂപയുടെ ആൾജാമ്യത്തിൽ വിടണമെന്ന് ജാമ്യ വ്യവസ്ഥയുണ്ട്. അന്വേഷണവുമായി സഹകരിക്കണമെന്നും കൂട്ടിക്കൽ ജയചന്ദ്രന് നിർദ്ദേശം നൽകി. വ്യവസ്ഥ ലംഘിച്ചാൽ ജാമ്യം റദ്ദാക്കാനായി പോലീസിന് ഇടപെടാമെന്നും സുപ്രീംകോടതി അറിയിച്ചു.