മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് നടൻ കൃഷ്ണ കുമാറിൻേത്. ഭാര്യ സിന്ധുവും തന്റെ നാല് മക്കളുമായി സന്തോഷകരമായ ജീവിതം നയിക്കുന്ന കിഷോർ, സോഷ്യൽ മീഡിയയിൽ സജീവമാണ്. കൃഷ്ണ കുമാർ മാത്രമല്ല. എല്ലാം കുടുംബാംഗങ്ങളും. ഇവരുടെ വീഡിയോകളും സന്തോഷങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുമുണ്ട്. ഈ അവസരത്തിൽ നടിയും തന്റെ മൂത്ത മകളുമായ അഹാനയെ കുറിച്ച് കൃഷ്ണ കുമാർ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. അഹാനയുടെ പിറന്നാൾ ആയിരുന്നു ഇന്ന്. ഇതുമായി ബന്ധപ്പെട്ടാണ് കൃഷ്ണ കുമാർ വീഡിയോ പങ്കുവച്ചിരിക്കുന്നത്. അഹാനയ്ക്ക് 28 വയസായെന്നും ഇത്രയും കാലം മക്കളോടൊപ്പം ആരോഗ്യത്തോടെയും സന്തോഷത്തോടെയും കഴിയാൻ അവസരം നൽകിയ ദൈവത്തിന് നന്ദി അറിയിക്കുന്നുവെന്ന് കൃഷ്ണ കുമാർ കുറിച്ചു. “ഇന്നു അമ്മുവിന് 28 വയസ്സ് ..ഇത്രയും കാലം മക്കളോടൊപ്പം ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഈ ഭൂമിയിൽ കഴിയാൻ അവസരം തന്ന ദൈവത്തിനും, ഞങ്ങളെ ഒരുപാടിഷ്ടപ്പെടുകയും ഞങ്ങൾക്കായി പ്രാർത്ഥിച്ചവർക്കും, ഞങ്ങളെ എല്ലാകാലത്തും പിന്തുണച്ചവർക്കും ഒരുപാട് നന്ദി.. എല്ലാവർക്കും നന്മകൾ നേരുന്നു..”, എന്നാണ് കൃഷ്ണ കുമാർ കുറിച്ചത്. ഒപ്പം കുടുംബത്തോടൊപ്പം ഉള്ള ഫോട്ടോകളും നടൻ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്ത് എത്തിയത്.