തിരുവനന്തപുരം : ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ ആർമിയെ അഭിനന്ദിച്ച് നടൻ മമ്മൂട്ടി. രാജ്യത്തിന് അഭിമാനമാണെന്നും ജീവൻ രക്ഷിക്കുന്നതിനും പ്രത്യാശ പുനഃസ്ഥാപിച്ചതിനും നന്ദിയെന്നും മമ്മൂട്ടി കുറിച്ചു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു മമ്മൂട്ടിയുടെ പ്രശംസ. ‘നമ്മുടെ യഥാർത്ഥ നായകന്മാർക്ക് സല്യൂട്ട്! രാഷ്ട്രം വിളിക്കുമ്പോൾ ഇന്ത്യൻ ആർമി ഉത്തരം നൽകുമെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ വീണ്ടും തെളിയിച്ചു. ജീവൻ രക്ഷിച്ചതിനും പ്രത്യാശ പുനഃസ്ഥാപിച്ചതിനും നന്ദി. രാജ്യത്തിന് അഭിമാനം. ജയ് ഹിന്ദ്’, എന്നാണ് മമ്മൂട്ടി കുറിച്ചത്. പിന്തുണയുമായി മോഹന്‍ലാലും രംഗത്ത് എത്തിയിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂര്‍ എന്ന് കുറിച്ചിരിക്കുന്ന കാര്‍ഡ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കവര്‍ ഫോട്ടോ ആക്കിയിട്ടുണ്ട്.