രാമലീലയ്ക്ക് ശേഷം ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. തെന്നിന്ത്യൻ താര സുന്ദരി തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഈ മാസം ആദ്യം ചിത്രീകരണം ആരംഭിച്ച ചിത്രത്തിൽ തമിഴ് താരം ശരത് കുമാറും ഉണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
സംവിധായകൻ അരുൺ ഗോപി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതുവരെ പേരിടാത്ത ചിത്രത്തിലേക്ക് താരത്തെ സ്വാഗതം ചെയ്തു കൊണ്ടുള്ള പോസ്റ്റ് അരുൺ പങ്കുവച്ചിട്ടുണ്ട്. ശരത് ചിത്രത്തിൽ ജോയിൻ ചെയ്തുവെന്നാണ് വിവരം.
ദിലീപിന്റെ കരിയറിലെ 147-ാം ചിത്രമാണ് ഇത്. ഉദയ കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്റെ നിര്‍മാണം. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. സംഗീതം സാം സി എസ്, എഡിറ്റിംഗ് വിവേക് ഹര്ഷന്, പ്രൊഡക്ഷന്‍ ഡിസൈനര്‍ നോബിള്‍ ജേക്കബ്, കലാസംവിധാനം സുബാഷ് കരുണ്‍, സൌണ്ട് ഡിസൈന്‍ രംഗനാഥ് രവി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ.