കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഉദ്യോഗസ്ഥനു പ്രത്യേക താൽപര്യങ്ങളെന്നു വിചാരണക്കോടതി. കോടതി നടപടിക്രമങ്ങളിൽ പങ്കെടുക്കാതെ പുറത്തു കറങ്ങി നടക്കുകയാണ്. കോടതിയിലെ രഹസ്യരേഖകൾ കീഴുദ്യോഗസ്ഥരെ ഉപയോഗിച്ചു ചോർത്തുന്നു. തുടങ്ങിയ കാര്യങ്ങളാണ് കോടതി പറഞ്ഞത്. നടപടികൾ പാലിക്കണമെന്ന് കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.അതേസമയം, ജഡ്ജി മാറണമെന്ന് പ്രോസിക്യൂഷനും അതിജീവിതയും ആവർത്തിച്ചു. എന്നാൽ പ്രതിഭാഗം ഇതിനെ എതിർത്തു.