കൊച്ചി: വധഗൂഢാലോചന കേസില്‍ ദിലീപിന്റെ മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ദിലീപ് ഹാജരാക്കിയ ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിച്ചതിനെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ജനുവരി 29-നും 30-നും ഇടയിലാണ് ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിച്ചതെന്നും മുംബൈയിലെ ഒരു ലാബാണ് ഇതിനുവേണ്ട സാങ്കേതിക സഹായം നല്‍കിയതെന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഫോണുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതിന്റെ തലേദിവസമാണ് ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ നശിപ്പിച്ചതെന്നും ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
ദിലീപിന്റെയും കൂട്ടുപ്രതികളുടെയും അടക്കം ആറ് ഫോണുകളാണ് തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ പരിശോധിച്ചത്. ഈ പരിശോധനയിലാണ് ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. ദിലീപിന്റെ അഭിഭാഷകര്‍ ഫോണുകള്‍ മുംബൈയിലേക്ക് കൊറിയറായി അയച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
നാല് ഫോണുകളാണ് ദിലീപിന്റെ അഭിഭാഷകര്‍ മുംബൈയിലെ ലാബ് സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലേക്ക് കൊറിയറായി അയച്ചത്. ജനുവരി 29-ന് മുംബൈയില്‍വെച്ച് വിവരങ്ങള്‍ നശിപ്പിക്കാന്‍ ശ്രമങ്ങളുണ്ടായി. എന്നാല്‍ അന്നേദിവസം തന്നെ ഫോണുകള്‍ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. ഇതോടെ നാല് അഭിഭാഷകര്‍ ജനുവരി 30-ന് മുംബൈയിലെത്തി ഫോണ്‍
വാങ്ങിക്കൊണ്ടുപോയതായും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.