• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സാങ്കേതിക സൗകര്യങ്ങളില്ല; കാവ്യയെ വീട്ടിലെത്തി ചോദ്യം ചെയ്യില്ലെന്ന് ക്രൈംബ്രാഞ്ച്

by Web Desk 04 - News Kerala 24
April 13, 2022 : 5:39 pm
0
A A
0
കാവ്യാ മാധവനെ എവിടെവച്ച് ചോദ്യം ചെയ്യും? ആലുവയിൽ ക്രൈംബ്രാഞ്ച് യോഗം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി കാവ്യ മാധവനെ പ്രതി ദിലീപിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യാനാവില്ലെന്നു നിലപാടെടുത്ത് ക്രൈംബ്രാഞ്ച്. സാക്ഷി ആവശ്യപ്പെട്ട പ്രകാരം ഇന്ന് ഉച്ചയ്ക്കുശേഷം രണ്ടു മണിക്ക് അവരുടെ വീട്ടിലെത്തി ചോദ്യം ചെയ്യാമെന്ന് ഇന്നലെ രാത്രി അറിയിച്ചിരുന്നെങ്കിലും ഇന്നു നിലപാടു മാറ്റുകയായിരുന്നു. പ്രതികൾ താമസിക്കുന്ന വീട് എന്ന നിലയിൽ കാവ്യയുടെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതിനുള്ള തടസമാണ് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നത്. അതിനു പുറമേ ചോദ്യം ചെയ്യലിനുള്ള സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള തടസമുള്ളതും അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.

പ്രൊജക്ടറും മറ്റും വച്ചു പ്രതികളുടെ ഡിജിറ്റൽ, ഫൊറൻസിക് തെളിവുകൾ കാണിച്ചു വേണം ചോദ്യംചെയ്യൽ പൂർത്തിയാക്കാൻ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ചോദ്യം ചെയ്യൽ പൂർണമായും കാമറയിൽ പകർത്തുകയും വേണം. ഇതിനെല്ലാമുള്ള സംവിധാനമുള്ള സ്ഥലത്തു മാത്രമേ ചോദ്യം ചെയ്യാനാകൂ എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സാക്ഷിയെ അവർ ആവശ്യപ്പെടുന്നിടത്തു ചോദ്യം ചെയ്യാമെങ്കിലും ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യലിനു സൗകര്യം ഒരുക്കാൻ സാധിക്കുന്ന ഒരു സ്ഥലത്തുവച്ചുള്ള ചോദ്യം ചെയ്യലിനു സഹകരിക്കണമെന്നാണ് ആവശ്യം.

അതേസമയം, ചോദ്യം ചെയ്യാൻ ഉദ്യോസ്ഥർ എത്തില്ലെന്ന വിവരം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് കാവ്യയുടെ അഭിഭാഷകരിൽനിന്ന് അറിയുന്നത്. സാക്ഷി എന്ന നിലിയൽ വീട്ടിൽ തന്നെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെടാൻ തനിക്കു നിയമപരമായ അവകാശമുണ്ട് എന്നാണ് അവരുടെ വാദം. ഈ ആവശ്യത്തിന്റെ നിയമസാധുത പരിശോധിച്ചായിരുന്നു ഇന്ന് ഉച്ചയോടെ അവരുടെ വീട്ടിലെത്തി ചോദ്യം ചെയ്യാമെന്നു സമ്മതിച്ചത്. എന്നാൽ ഇന്ന് സൗകര്യക്കുറവുകൾ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിൽനിന്നു പിൻവാങ്ങുകയായിരുന്നു.

സിആർപിസി 160 പ്രകാരമാണ് നിലവിൽ കാവ്യാ മാധവനു നോട്ടിസ് നൽകിയിരിക്കുന്നത്. സാക്ഷിയെന്ന നിലയിൽ ഇവർ ചോദ്യം ചെയ്യലിനു ഹാജരാകുന്നതിൽ നിസഹകരിക്കുന്ന പക്ഷം സിആർപിസി സെക്ഷൻ 41 എ പ്രകാരം നോട്ടിസ് നൽകി ചോദ്യം ചെയ്യുന്നത് അന്വേഷണ സംഘം പരിഗണിച്ചേക്കാനുള്ള സാധ്യത വിധഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രതിയാകാൻ സാധ്യതയുണ്ടെന്നു സംശയിക്കുന്നവർക്കുള്ള നോട്ടിസ് പ്രകാരം ചോദ്യം ചെയ്യലിനു വിളിപ്പിച്ചാൽ സ്ത്രീ എന്ന പരിഗണന ഇവർക്കു ലഭിക്കില്ല എന്നാണ് നിയമോപദേശം.

കേസിന്റെ തുടരന്വേഷണത്തിൽ കാവ്യമാധവന് ആക്രമണത്തിന് ഇരയായ നടിയോടു കടുത്ത പകയുണ്ടായിരുന്നെന്നും അവരാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും പ്രതിയുടെ സഹോദരൻ മറ്റൊരു വ്യക്തിയോടു സംസാരിക്കുന്ന ഓഡിയോ അന്വേഷണ സംഘം കോടതിക്കു കൈമാറിയിട്ടുണ്ട്. കാവ്യയ്ക്കെതിരെ നേരത്തെ മുതൽ ആരോപണത്തിന്റെ മുന നീണ്ടിരുന്നു എന്നതും ചൂണ്ടിക്കാട്ടി 41 നോട്ടിസ് പുറപ്പെടുവിക്കുന്നതിനുള്ള സാധ്യത പരിഗണിക്കുന്നുണ്ട്. എന്നാൽ ഇത്തരത്തില്‍ വിളിച്ചു വരുത്തുന്നവരെ അറസ്റ്റു ചെയ്യുന്നതിനു നിയമ തടസമുണ്ടാകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാലക്കാട് കിഴക്കഞ്ചേരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

Next Post

ലവ് ജിഹാദ് ബി.ജെ.പിയുടെ നുണ ബോംബാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ലവ് ജിഹാദ് ബി.ജെ.പിയുടെ നുണ ബോംബാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ലവ് ജിഹാദ് ബി.ജെ.പിയുടെ നുണ ബോംബാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഗുരുഗ്രാമിൽ ഉത്സവത്തിനിടെ വ്യാജ ശീതളപാനീയം കുടിച്ച 28 പേർ ആശുപത്രിയിൽ

ഗുരുഗ്രാമിൽ ഉത്സവത്തിനിടെ വ്യാജ ശീതളപാനീയം കുടിച്ച 28 പേർ ആശുപത്രിയിൽ

മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ

മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ

ക്രിമിനൽ കേസുകളിലെ പ്രതി ഷാനുവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

ക്രിമിനൽ കേസുകളിലെ പ്രതി ഷാനുവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

എസ്.ഐയെയും കുടുംബത്തെയും ആക്രമിച്ച സംഭവം : രണ്ടു പേർ അറസ്റ്റിൽ

എസ്.ഐയെയും കുടുംബത്തെയും ആക്രമിച്ച സംഭവം : രണ്ടു പേർ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In