കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി വി.അജകുമാറിനെ നിയമിച്ചു. അതിജീവിതയുടെ ആവശ്യം പരിഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. കെ.ബി. സുനില്‍ കുമാര്‍ അഡിഷനല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറുമായി നിയമിതനാകും. നേരത്തെ രണ്ട് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാര്‍ വിചാരണ കോടതിയുടെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് രാജിവച്ചിരുന്നു. കേസ് അതിന്റെ അവസാന ഘട്ടത്തിലാണ്. ഇതുകൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം.