കൊച്ചി: ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ വീണ്ടും അതിജീവിതയുടെ ഇടപെടല്‍. ദീലിപിന്റെ അഭിഭാഷകര്‍ക്കെതിരെ അതിജീവിത ബാര്‍ കൗണ്‍സിലില്‍ തെളിവുകള്‍ സമര്‍പ്പിച്ചു. അഭിഭാഷകരുടെ ശബ്ദരേഖയുടെ പകര്‍പ്പ് അതിജീവിത ബാര്‍ കൗണ്‍സിലിനു കൈമാറിയിട്ടുണ്ട്. അഭിഭാഷകര്‍ ചട്ടങ്ങള്‍ ലംഘിച്ചു സാക്ഷികളെ കണ്ടെന്നും മൊഴിമാറ്റിക്കാന്‍ നേരിട്ടിറങ്ങിയെന്നുമാണു അതിജീവിതയുടെ പരാതി.