ന്യൂഡൽഹി∙ നടിയെ ആക്രമിച്ച കേസിൽ സാവകാശം തേടി വിചാരണക്കോടതി. കേസിൽ വിധി പറയാൻ എട്ടു മാസം കൂടി വേണമെന്നും 2024 മാർച്ച് 31 വരെ സമയം അനുവദിക്കണമെന്നും സുപ്രീംകോടതിയിൽ വിചാരണക്കോടതി റിപ്പോർട്ടു നൽകി. സാക്ഷിവിസ്താരം മാത്രം പൂർത്തിയാക്കാൻ മൂന്നു മാസമെങ്കിലും വേണം.ആറു സാക്ഷികളുടെ വിസ്താരം കൂടി പൂർത്തിയാക്കാനുണ്ട്. വിചാരണയ്ക്ക് കോടതിയുടെ ഭാഗത്തുനിന്നു അലംഭാവം ഉണ്ടായിട്ടില്ലെന്നും വിചാരണക്കോടതി റിപ്പോർട്ടിൽ പറയുന്നു. വിചാരണ കഴിവതും വേഗം പൂർത്തിയാക്കാൻ സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കേസ് വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും.