തിരുവനന്തപുരം: ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യം ചോര്‍ന്നെന്ന വാര്‍ത്തകളുമായി ബന്ധപ്പെട്ട് ആക്രമണത്തിനിരയായ നടി ഡി.ജി.പിക്ക് പരാതി നല്കി. ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടാണ് നടി ഡി.ജി.പിക്ക് പരാതി നല്‍കിയിരിക്കുന്നത്. നേരത്തെ ഇതേവിഷയത്തില്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നടി കത്തെഴുതിയിരുന്നു. ഇതിനുപുറമേ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍മാര്‍, കേന്ദ്ര-സംസ്ഥാന വനിതാ കമ്മീഷന് എന്നിവര്‍ക്കും കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്.
താന്‍ ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ എറണാകുളം സെഷന്‍സ് കോടതിയില്‍നിന്ന് ചോര്‍ന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്, ഇതില്‍ അന്വേഷണം വേണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. വിദേശത്തുള്ള ചില ആളുകളിലേക്ക് ദൃശ്യങ്ങള്‍ എത്തിയതായും വാര്‍ത്തകളുണ്ട്. ഇത് ഞെട്ടിക്കുന്നതാണെന്നും തന്റെ സ്വകാര്യതയെ ഹനിക്കുന്നതാണെന്നും കോടതിയില്‍ നിന്ന് നീതി പ്രതീക്ഷിച്ചിരിക്കുന്ന വ്യക്തിയാണ് താനെന്നും കത്തില്‍ പറഞ്ഞിരുന്നു.