തിരുവനന്തപുരം : സർക്കാരിനെതിരെ അതിജീവിത ഹൈക്കോടതിയെ സമീപിച്ചതിന് പിന്നില്‍ പ്രത്യേക താൽപര്യമുണ്ടോ എന്നു പരിശോധിക്കണമെന്ന എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ പ്രസ്താവന വിവാദമാകുന്നു. ഇത് ആ സ്ത്രീയെ ഡിസ്ക്രെഡിറ്റ് ചെയ്യുന്നതും അവർക്ക് കോടതി വഴി ലഭിക്കേണ്ട നീതിയെ തടസ്സപ്പെടുത്തുന്നതുമാണെന്ന് മുൻ എംഎൽഎ വി.ടി.ബൽറാം പറഞ്ഞു.‘അവൾക്കൊപ്പം, അവൾക്കൊപ്പം’ എന്ന് നാഴികയ്ക്കു നാൽപ്പത് വട്ടം സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നവരോടാണ്. നിങ്ങൾ ഇപ്പോൾ ആർക്കൊപ്പമാണ് ? അതിജീവിതയായ വനിതയ്ക്കൊപ്പം തന്നെയാണോ അതോ അവർക്ക് വിശ്വാസം നഷ്ടപ്പെട്ട സർക്കാരിനൊപ്പമോ?’– ബൽറാം ചോദിക്കുന്നു.