കൊച്ചി : നടന്ന കാര്യങ്ങൾ മാത്രമാണ് എമ്പുരാൻ സിനിമയിൽ ഉള്ളതെന്ന് നടി ഷീല. എമ്പുരാൻ നല്ല സിനിമയാണ്. ഇത്തരം സിനിമ വന്നതിൽ അഭിമാനിക്കണമെന്നും ഷീല പറഞ്ഞു. “നടന്ന കാര്യങ്ങൾ വെച്ച് എത്ര ചിത്രങ്ങൾ എടുക്കുന്നു. ആ ഗർഭിണിക്ക് സംഭവിച്ചതെല്ലാം നടന്ന കാര്യങ്ങൾ അല്ലേ. മലയാളത്തിൽ ഇത്രയും വലിയ ഒരു ചിത്രം വന്നത് തന്നെ അഭിമാനിക്കേണ്ട കാര്യമാണ്. വ്യക്തിപരമായി എനിക്ക് ചിത്രം വളരെ ഇഷ്ടപ്പെട്ടു” ഷീല വ്യക്തമാക്കി. മോഹൻലാൽ ചിത്രമായ എമ്പുരാനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് ഷീലയുടെ പ്രതികരണം. സിനിമക്കെതിരെ സംഘ്പരിവാർ ഗ്രൂപ്പുകൾ വ്യാപക പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു. സംവിധായകൻ പൃത്വിരാജിനെതിരെയും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച മോഹൻലാലിനെതിരെയുമായിരുന്നു അസഭ്യവർഷം ഉൾപ്പടെയുള്ള പ്രതിഷേധങ്ങൾ. ബിജെപി നേതാക്കളും പരസ്യഭീഷണിയുമായി രംഗത്ത് വന്നിരുന്നു.