• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘സർക്കാരിന് പൈസക്ക് ബുദ്ധിമുട്ട് ഉള്ളതോണ്ടാണോ ഇത്രയും പരിപാടികൾ ഒഴിവാക്കി അവാർഡ് ഇനത്തിൽ ചെലവ് ചുരുക്കുന്നത്?’

by Web Desk 04 - News Kerala 24
March 7, 2024 : 4:15 pm
0
A A
0
‘സർക്കാരിന് പൈസക്ക് ബുദ്ധിമുട്ട് ഉള്ളതോണ്ടാണോ ഇത്രയും പരിപാടികൾ ഒഴിവാക്കി അവാർഡ് ഇനത്തിൽ ചെലവ് ചുരുക്കുന്നത്?’

തിരുവനന്തപുരം: സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപനത്തിൽ വിമർശനവുമായി നടി സ്നേഹ ശ്രീകുമാർ. അവാർഡിനായി അയച്ച കോമഡി സീരിയലുകളിൽ തമാശ ഇല്ലെന്നാണ് പറയുന്നതെന്ന് സ്നേഹ പറയുന്നു. കോമഡി സീരിയൽ എന്ന വിഭാഗം ഇല്ലാത്തത്തിനാൽ മറിമായം, അളിയൻസ്, വൈഫ്‌ ഈസ്‌ ബ്യൂട്ടിഫുൾ, സു സു, ചക്കപ്പഴം തുടങ്ങിയ പ്രോഗ്രാമുകൾ കോമഡി പ്രോഗ്രാം വിഭാഗത്തിൽ ആണ് എൻട്രി ചെയ്യുന്നത്. ഈ ആക്ഷേപഹാസ്യ പരിപാടിക്ക് നിലവാരമുള്ള തമാശ ഇല്ല എന്ന കാരണമാണ് ജൂറി പറയുന്നതെന്നും സ്നേഹ ചൂണ്ടിക്കാട്ടി.സത്യത്തിൽ സർക്കാരിന് പൈസക്ക് ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണോ ഇത്രയും പരിപാടികളെ ഒഴിവാക്കിക്കൊണ്ട് അവാർഡ് ഇനത്തിൽ ചെലവ് ചുരുക്കുന്നത് എന്നും സ്നേഹ ചോദിക്കുന്നു. എൻട്രി വരുന്നതിൽ നിന്നും നല്ലത് കണ്ടുപിടിക്കാൻ അല്ലെ ജൂറിയെന്നും നടി ചോദിക്കുന്നുണ്ട്.

സ്നേഹ ശ്രീകുമാറിന്റെ വാക്കുകൾ ഇങ്ങനെ

സർക്കാരിന്റെ ടെലിവിഷൻ അവാർഡ് പ്രഖ്യപിച്ചു. അതിൽ നിലവാരമുള്ള തമാശ കണ്ടുപിടിക്കാൻ സാധിച്ചില്ല എന്നാണ് പറയുന്നത്. പിന്നെ കോമഡി സീരിയൽ എന്ന വിഭാഗം ഇല്ല, സ്വാഭാവികമായും മറിമായം, അളിയൻസ്, വൈഫ്‌ ഈസ്‌ ബ്യൂട്ടിഫുൾ, സു സു, ചക്കപ്പഴം തുടങ്ങിയ പ്രോഗ്രാമുകൾ കോമഡി പ്രോഗ്രാം വിഭാഗത്തിൽ ആണ് എൻട്രി ചെയ്യുന്നത്. നല്ല സീരിയൽ ഇല്ലാതാനും, ഈ പരിപാടികളെയൊക്കെ ഒഴിവാക്കി താനും. എന്നിട്ട് ആക്ഷേപഹാസ്യ പരിപാടിക്ക് നിലവാരമുള്ള തമാശ ഇല്ല എന്ന കാരണവും. സത്യത്തിൽ സർക്കാരിന് പൈസ ക്ക് ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണോ ഇത്രയും പരിപാടികളെ ഒഴിവാക്കിക്കൊണ്ട് അവാർഡ് ഇനത്തിൽ ചെലവ് ചുരുക്കുന്നത്??? നിലവിൽ ഉള്ള കാറ്റഗറി യിൽ അല്ലെ ഈ പ്രോഗ്രാമുകൾ അയക്കാൻ പറ്റുള്ളൂ?? അപ്പൊ അവയെ പരിഗണിക്കണ്ടേ?മാറിമായത്തിന് അവാർഡിന് അയച്ച എപ്പിസോഡുകൾ എല്ലാം ഒന്നിനൊന്നു നിലവാരം ഉള്ളതും, സാമൂഹ്യപ്രതിബദ്ധത ഉള്ളതും ആയിരുന്നു. ഇതിനു മുന്നേ പല വർഷങ്ങളിൽ മാറിമായത്തിന് അവാർഡ് കിട്ടിയിട്ടും ഉണ്ട്. കിട്ടാത്തതിന്റെ വിഷമം ആയി കാണണ്ട, മാറിമായത്തിന് തന്നില്ലെങ്കിലും അർഹതയുള്ള മുകളിൽ പറഞ്ഞ ഏതെങ്കിലും പരിപാടിക്ക് കൊടുക്കാമാ യിരുന്നു. പിന്നെ പുറത്തു വന്ന റിസൾട്ടിൽ fiction എന്ന വിഭാഗത്തിൽ റിയാലിറ്റി ഷോ ഫോർമാറ്റിൽ ഉള്ള പരിപാടിക്ക് ആണ് മികച്ച ഹാസ്യ പരിപാടിക്കുള്ള അവാർഡ് വന്നത്. Fiction ആവണം എന്ന നിർബന്ധം അപ്പോൾ ഈ ഫിക്ഷൻ വിഭാഗത്തിന് ഇല്ലെ?? ഫിക്ഷൻ വിഭാഗത്തിൽ പെടുന്ന പരിപാടികൾ വേറെ ഉള്ളപ്പോൾ അവയെ പരിഗണിക്കാത്തത് എന്ത് കൊണ്ടാണ്???ഏതെങ്കിലും പ്രൈവറ്റ് അവാർഡ് ആയിരുന്നെങ്കിൽ ഈ പ്രതികരണം ഉണ്ടാവില്ലായിരുന്നു, ഇത് പക്ഷെ സർക്കാർ അവാർഡ് ആണ്. അതുകൊണ്ട് തന്നെ ഇതിന്റെ നിയമാവലി എന്താണെന്നു അറിയാൻ ഞങ്ങൾക്ക് താൽപ്പര്യം ഉണ്ട്.പിന്നെ ഇങ്ങനെ ഒഴിവാക്കുമ്പോൾ അടുത്തവണ എൻട്രികൾ കുറയുമല്ലോ?കഴിഞ്ഞ തവണ സീരിയലുകളെ എല്ലാം ഒഴിവാക്കിയപ്പോൾ നല്ലൊരു വിഭാഗം ഇത്തവണ അവാർഡിന് അയച്ചില്ല. എൻട്രി വരുന്നതിൽ നിന്നും നല്ലത് കണ്ടുപിടിക്കാൻ അല്ലെ ജൂറി??എന്തായാലും മലയാളത്തിൽ നിലവാരം ഉള്ള ആക്ഷേപഹാസ്യ പരിപാടി ഇല്ല എന്നാണ് ജൂറി പറയുന്നത്,നിങ്ങളുടെ അഭിപ്രായം എന്റെ പ്രിയപ്പെട്ട പ്രേക്ഷകർക്കു ഇതിൽ കമന്റ്‌ ചെയ്യാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കഴുത്തിൽ കുരുക്കിയ ബാറ്റ്, കാൽവിരലിൽ തിരിയുന്ന പന്തുകൾ; ആമിർ, സചിൻ പറഞ്ഞ പോലെ നിങ്ങളൊരു റിയൽ ഹീറോയാണ്

Next Post

കാസര്‍കോട് 21 വയസുകാരനെ മര്‍ദ്ദിച്ച് കൊന്ന കേസ്; മൂന്ന് പേര്‍ അറസ്റ്റില്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കാസര്‍കോട് 21 വയസുകാരനെ മര്‍ദ്ദിച്ച് കൊന്ന കേസ്; മൂന്ന് പേര്‍ അറസ്റ്റില്‍

കാസര്‍കോട് 21 വയസുകാരനെ മര്‍ദ്ദിച്ച് കൊന്ന കേസ്; മൂന്ന് പേര്‍ അറസ്റ്റില്‍

മെയ്ക്ക് മൈ ട്രിപ്പിനെ കൈവിട്ട് സുപ്രീം കോടതി; ഗൂഗിളിനെതിരെയുള്ള ട്രേഡ് മാർക്ക് അവകാശവാദം തള്ളി

മെയ്ക്ക് മൈ ട്രിപ്പിനെ കൈവിട്ട് സുപ്രീം കോടതി; ഗൂഗിളിനെതിരെയുള്ള ട്രേഡ് മാർക്ക് അവകാശവാദം തള്ളി

‘എന്തുകൊണ്ട് പുതിയ സമൻസ്? വിശദീകരണം എഴുതി നൽകൂ’; ഇഡിയോട് കോടതി; മസാലബോണ്ടിലെ പുതിയ സമൻസിന് സ്റ്റേ ഇല്ല

'എന്തുകൊണ്ട് പുതിയ സമൻസ്? വിശദീകരണം എഴുതി നൽകൂ'; ഇഡിയോട് കോടതി; മസാലബോണ്ടിലെ പുതിയ സമൻസിന് സ്റ്റേ ഇല്ല

ഇപ്പോൾ വിമർശിക്കുന്ന പല കോൺ​ഗ്രസുകാരും ബിജെപിയുമായി ചർച്ച നടത്തിയവർ: കെ സുരേന്ദ്രൻ

ഇപ്പോൾ വിമർശിക്കുന്ന പല കോൺ​ഗ്രസുകാരും ബിജെപിയുമായി ചർച്ച നടത്തിയവർ: കെ സുരേന്ദ്രൻ

തൊഴില്‍ മേഖലയിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുക സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വീണ ജോര്‍ജ്

വാക്ക് പാലിച്ച്‌ സർക്കാർ; 35 പഞ്ചായത്തുകളിലും 5 മുന്‍സിപ്പാലിറ്റികളിലും കൂടി ഹോമിയോ ഡിസ്‌പെന്‍സറികള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In