• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മതപരിവര്‍ത്തന ലക്ഷ്യത്തോടെ ആവരുതെന്ന് സുപ്രീം കോടതി

by Web Desk 04 - News Kerala 24
December 7, 2022 : 6:14 am
in India, News
Reading Time: 1 min read
0
A A
0
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മതപരിവര്‍ത്തന ലക്ഷ്യത്തോടെ ആവരുതെന്ന് സുപ്രീം കോടതി

ജീവകാരുണ്യ പ്രവർത്തനങ്ങൾ സ്വാഗതാർഹമാണ്, എന്നാൽ അവ മതപരിവർത്തനത്തിന്റെ ഉദ്ദേശ്യത്തോടെ ആവരുതെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായയുടെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് എം ആര്‍ ഷായുടെ പരാമര്‍ശം. മന്ത്രവാദം, അന്ധവിശ്വാസം, നിർബന്ധിത മതപരിവർത്തനം എന്നിവ തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ളതായിരുന്നു അശ്വിനി കുമാര്‍ ഉപാധ്യായയുടെ ഹര്‍ജി. ജസ്റ്റിസുമാരായ ഷാ, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

മരുന്നുകളും ഭക്ഷ്യധാന്യങ്ങളും അടക്കമുള്ളവ വാഗ്ദാനം ചെയ്ത് ആളുകളെ മതപരിവര്‍ത്തനം നടത്തുന്നത് ഗൌരവമുള്ള കാര്യമാണ്. ആളുകളെ സഹായിക്കണമെങ്കില്‍ നിങ്ങള്‍ സഹായിക്കൂ എന്നാല്‍ അതിന് മതപരിവര്‍ത്തനമെന്ന ലക്ഷ്യം ഉണ്ടാവരുതെന്ന് കോടതി വ്യക്തമാക്കി. വിവിധ കാര്യങ്ങള്‍ കാണിച്ച് മോഹിപ്പിച്ചോ അല്ലെങ്കില്‍ ഉപേക്ഷിക്കാനാവാത്ത സാഹചര്യം സൃഷ്ടിച്ചോ മതപരിവര്‍ത്തനം നടത്തുന്നത് ഭരണഘടനയുടെ അടിസ്ഥാനത്തെ തന്നെ ദുര്‍ബലമാക്കുന്ന ഒന്നാണെന്നും കോടതി നിരീക്ഷിച്ചു. മതസാഹോദര്യം വളരെ പ്രാധാന്യമുള്ള ഒന്നാണെന്നും ജസ്റ്റിസ് രവി കുമാര്‍ വിശദമാക്കി.

മതപരിവർത്തനം സംബന്ധിച്ച് സംസ്ഥാനങ്ങളിൽ നിന്ന് കേന്ദ്രം വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ധാന്യങ്ങൾ, മരുന്നുകൾ എന്നിവയ്‌ക്ക് പകരമായാണോ അതേ ഹൃദയത്തില്‍ നിന്ന് തോന്നിയ മതപരമായ മാറ്റമാണോയെന്ന് നിര്‍ണയിക്കുന്നതിന് നിരവധി സംസ്ഥാനങ്ങള്‍ നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

നിർബന്ധിത മത പരിവർത്തനത്തിനെതിരെ സുപ്രിം കോടതി കഴിഞ്ഞ മാസം ശക്തമായ നിലപാടുയർത്തിയിരുന്നു. നിർബന്ധിത മത പരിവർത്തനം ഗൗരവമേറിയ വിഷയമാണെന്നും അത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. മതം മാറാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ട്. എന്നാൽ നിർബന്ധിത മത പരിവർത്തനം നടത്താൻ ഉളള അവകാശം ആർക്കും നൽകുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയത്.

സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരെയും സുപ്രീം കോടതിയിൽ ഹർജി നിലവിലുണ്ട്. ആക്ടിവിസ്റ്റ് ടീസ്റ്റ് സെറ്റല്‍വാദിന്റ എന്‍ജിഒ ആയ ജസ്റ്റീസ് ആന്റ് പീസ് നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നു. സംസ്ഥാനങ്ങള്‍ പാസാക്കിയ നിയമം മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നാണ് അഭിഭാഷകന്‍ സി യു സിംഗ് ചൂണ്ടിക്കാട്ടിയത്.

ഈയടുത്താണ് നിർബന്ധിത മതപരിവർത്തന നിരോധന ബില്ല് കർണാടക നിയമ നിർമ്മാണ കൗൺസിൽ പാസാക്കിയത്. കോൺഗ്രസിന്റെയും ജെഡിഎസിന്റെയും ശക്തമായ എതിർപ്പിനിടെ ശബ്ദവോട്ടോടെയാണ് നിയമസഭയ്ക്ക് പിന്നാലെ നിയമ നിർമ്മാണ കൗൺസിലിലും ബില്ല് പാസാക്കിയത്. ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണ് ബില്ലെന്നും പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബറില്‍ ബില്ല് നിയമസഭയില്‍ പാസാക്കിയിരുന്നു. നിയമനിര്‍മ്മാണ കൗണ്‍സിലില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതോടെയാണ് ബിൽ കൗൺസിലിൽ അവതരിപ്പിച്ചത്. മതംമാറ്റത്തിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും നിര്‍ദേശിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകള്‍. ക്രൈസ്തവ സംഘടനകളുടെ കടുത്ത എതിര്‍പ്പിനിടെയാണ് സര്‍ക്കാര്‍ നടപടി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പഞ്ചായത്ത് അംഗത്തിന്‍റെ തടിവെട്ട് കേസ്; തുടർ അന്വേഷണം വൈകുന്നുവെന്ന് ബിജെപിയുടെ ആരോപണം

Next Post

വസ്തു തർക്കം ബന്ധുവായ യുവാവിനെ തലയറുത്തുകൊന്നു, അറുത്തെടുത്ത തലയ്ക്കൊപ്പം സുഹൃത്തുക്കൾ സെൽഫിയെടുത്തു

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
വസ്തു തർക്കം ബന്ധുവായ യുവാവിനെ തലയറുത്തുകൊന്നു, അറുത്തെടുത്ത തലയ്ക്കൊപ്പം സുഹൃത്തുക്കൾ സെൽഫിയെടുത്തു

വസ്തു തർക്കം ബന്ധുവായ യുവാവിനെ തലയറുത്തുകൊന്നു, അറുത്തെടുത്ത തലയ്ക്കൊപ്പം സുഹൃത്തുക്കൾ സെൽഫിയെടുത്തു

സംസ്ഥാനത്തിന്റെ കടം 3,32,291 കോടിയായി ഉയർന്നു, ധവള പത്രമില്ല ; സർക്കാർ നിയമസഭയിൽ

ചാൻസല‍ർ സ്ഥാനത്ത് നിന്ന് ​ഗവർണറെ മാറ്റാനുള്ള ബിൽ ഇന്ന് നിയമസഭയിൽ,എതിർക്കാൻ പ്രതിപക്ഷം.​ഗവർണർ ഒപ്പിട്ടേക്കില്ല

കിഫ്ബി മസാല ബോണ്ട്; ഇഡി സമൻസിനെതിരായ തോമസ് ഐസകിന്റെ ഹർജിയിൽ വിധി ഇന്ന്

കിഫ്ബി: ഇഡി അന്വേഷണം ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് ഹൈക്കോടതി പരി​ഗണിക്കും

ഹൈക്കോടതിയിൽ കേസ് പരിഗണിക്കുക വനിതാ ജഡ്ജിമാർ മാത്രം അടങ്ങുന്ന ഫുൾ ബെഞ്ച് ; ചരിത്രം

'തുറമുഖ നിർമ്മാണത്തിന് പൊലീസ് സുരക്ഷ നൽകിയില്ല'; അദാനിയുടെ ഹർജി ഇന്ന് ഹൈക്കോടതി പരി​ഗണിക്കും

ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കും വരെ സമരം; ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ ഇന്ന് സർക്കുലർ വായിക്കും

അസാധാരണ കാഴ്ചകളുടെ 113 ദിവസങ്ങൾ; വിഴിഞ്ഞം വേദിയായത് കേരളതീരം ഇന്നേവരേ കാണാത്ത സമരപ്രക്ഷോഭങ്ങൾക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021