ദില്ലി: അദാനി മോദി ബന്ധം സംബന്ധിച്ച.മല്ലികാർജ്ജുൻ ഖർഗെ യുടെ പരാമർശങ്ങളും രാജ്യസഭ രേഖകളിൽ നിന്ന് നീക്കി.രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ലോക്സഭ രേഖകളില്‍ നിന്ന് കഴിഞ്ഞ ദിവസം നീക്കിയിരുന്നു.ജനാധിപത്യത്തെ അടിച്ചമര്‍ത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
അദാനിയുടെ വിദേശയാത്രയും, സാമ്പത്തിക ഇടപാടുകളും ചർച്ച ചെയ്യണമെന്ന് ആം ആദ്മി പാർട്ടിയും, കോൺഗ്രസും ആവശ്യപ്പെട്ടു. ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.അദാനി വിവാദത്തിന് വഴി വച്ച ഹിൻഡൻ ബർഗ് റിപ്പോർട്ടിനെതിരായ ഹർജികൾ നാളെ പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. .രണ്ട് ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്.
മോദിക്കെതിരെ രൂക്ഷവിമർശനവുമായി കെ കവിതാ റാവു രംഗത്തെത്തി.മോദി ട്രാഫിക് കോൺസ്റ്റബിളിനെപ്പോലെയാണ്.അദാനി വിവാദത്തിൽ മറുപടി പറയുന്നതിന്.പകരം പ്രതിപക്ഷത്തേക്ക് വിമർശനം വഴി തിരിച്ച് വിടുന്നു.അദാനി വിവാദത്തിൽ ജെപിസി അന്വേഷണം വേണമെന്നും കവിതാ റാവു ആവശ്യപ്പെട്ടു.