ഇടുക്കി : കോൺഗ്രസ് എം.എൽ.എ മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ ഭൂമി വീണ്ടും അളക്കും. അടുത്തയാഴ്ച ഹെഡ് സർവേയറുടെ നേതൃത്വത്തിൽ ഉടമകളുടെ സാന്നിധ്യത്തിലാണ് ഭൂമി അളക്കുന്നത്. നേരത്തെ ഭൂമി അളന്നപ്പോൾ മാത്യു കുഴൽനാടന് അധിക ഭൂമിയുണ്ടെന്ന് കണ്ടെത്തിയിരുന്നു.
പിശകുണ്ടായെന്ന് മാത്യു കുഴൽ നാടന്റെ പാർട്ണർമാരായ ടോണി സാബു, ടോം സാബു എന്നിവർ തഹസിൽദാരുടെ മുന്നിൽ ഉന്നയിച്ചിരുന്നു. അതിനെ തുടർന്നാണ് ഭൂമി വീണ്ടുംഅളക്കാൻ തീരുമാനിച്ചത്.