• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സ്വയംപര്യാപ്തത, ടൂറിസം, പ്രവാസിക്ഷേമം; ‌പ്രോത്സാഹജനകമായ ബജറ്റ്: അദീബ് അഹമ്മദ്

by Web Desk 04 - News Kerala 24
February 3, 2023 : 7:30 pm
0
A A
0
സ്വയംപര്യാപ്തത, ടൂറിസം, പ്രവാസിക്ഷേമം; ‌പ്രോത്സാഹജനകമായ ബജറ്റ്: അദീബ് അഹമ്മദ്

തിരുവനന്തപുരം∙ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് രണ്ട് ദിവസത്തിന് ശേഷം കേരള ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് യുവ സംരംഭകൻ എന്ന നിലയിൽ തങ്ങൾക്ക് ലഭിക്കുന്ന പ്രോത്സാഹനമാണെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിലെയും, ട്വന്റി 14 ഹോൾഡിങ്സിലെയും ചെയർമാൻ അദീബ് അഹമ്മദ്. അടിസ്ഥാന സൗകര്യ വികസനത്തിനും സ്വയം പര്യാപ്തതയ്ക്കും ഊന്നൽ നൽകി വരുന്ന സംസ്ഥാന ബജറ്റിൽ നവീകരണത്തിനും സംരംഭകത്വത്തിനും പ്രോത്സാഹനമായി മേക്ക് ഇൻ കേരള സംരംഭത്തെ വിശേഷിപ്പിച്ചത് ഒരു ഉത്പാദക സംസ്ഥാനമെന്ന നിലയിൽ കേരളത്തിന്റെ കരുത്തിന്റെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്താൻ സഹായിക്കുമെന്നും അദീബ് പറഞ്ഞു. നമ്മുടെ ചെറുകിട, വൻകിട വ്യവസായങ്ങളുടെ ശക്തമായ അടിത്തറയുമായി വിപണി ഗവേഷണം സംയോജിപ്പിക്കുന്ന ഒരു ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിലൂടെ, കൃഷി, ഉൽപ്പാദനം, ഐടി സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ നമുക്ക് ഒരു മികച്ച കയറ്റുമതിക്കാരനാകാനും ഇതിലൂടെ കേരളത്തിന്റെ വ്യാപാര കമ്മി കുറയ്ക്കാനും സാധിക്കുമെന്നും അദീബ് അഭിപ്രായപ്പെട്ടു.

വിനോദസഞ്ചാര മേഖലയെ കൂടുതൽ നവീകരിക്കുന്നതിനുള്ള നിർദേശങ്ങൾ സ്വാഗതാർഹമാണ്. യാത്ര പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾ ഇരട്ടിപ്പിക്കുന്നത് കാണുന്നതും പ്രോത്സാഹജനകമാണ്. ‘വർക്ക് ഫ്രം ഹോളിഡേ ഹോം’, അനുഭവവേദ്യമായ ടൂറിസത്തിനായി ടൂറിസം ഇടനാഴികൾ തുടങ്ങിയ സംയോജിത പദ്ധതികൾ വികസിപ്പിക്കുന്നതിന് തുക നീക്കിവെക്കുന്നതിലൂടെ, 2023-ലും അതിനുശേഷവും സംസ്ഥാനത്തിന്റെ പ്രധാന കേന്ദ്രമായി ടൂറിസം തുടരുമെന്ന് സംസ്ഥാന ബജറ്റിൽ അതിന് മികച്ച പങ്കാളിത്തം ലഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. നിരവധി എയർസ്ട്രിപ്പുകൾ നിർമ്മിക്കാനും റോഡ് മെച്ചപ്പെടുത്താനുമുള്ള കഴിഞ്ഞ വർഷത്തെ നിർദ്ദേശം തുടരുന്നതും മികച്ച അടിസ്ഥാന സൗകര്യം ലഭിക്കാൻ സഹായകമാകും. പ്രവാസി ക്ഷേമത്തിന് എല്ലായ്പോഴും ലഭിക്കുന്ന പിന്തുണ പോലെ തന്നെ ഇപ്പോഴും ലഭിച്ചതിൽ പ്രവാസി സംരംഭകനെന്ന സന്തോഷവും അദ്ദേഹം പങ്കുവച്ചു. മടങ്ങിവരുന്ന പ്രവാസിക്ഷേമം, നൈപുണ്യ വികസനം, പുനരധിവാസം എന്നിവ ബഡ്ജറ്റിൽ പരിഗണിച്ചതിലുളള സന്തോഷവും അദീബ് പ്രകടിപ്പിച്ചു.

സാമ്പത്തിക സേവനങ്ങളിലും ഹോസ്പിറ്റാലിറ്റി മേഖലയിലുമുള്ള കമ്പനികൾക്ക് നേതൃത്വം നൽകുന്ന അദീബ്, 2023-ൽ ഈ പ്രധാന മേഖലകളിൽ നിക്ഷേപം നടത്താനുള്ള താൽപര്യവും അറിയിച്ചു. അവാർഡ് നേടിയ കൊച്ചിയിലെ പോർട്ട് മുസിരിസ് ഹോട്ടൽ ഉൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി ആഡംബര ഹോട്ടലുകളും അദ്ദേഹത്തിനുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജവാന് 630, ഹണ‌ിബീക്ക് 850, ഓൾഡ് മങ്കിന് 1000: ബെവ്കോയുടെ പുതുക്കിയ മദ്യവില

Next Post

ശബരി പാതയ്ക്കായി 100 കോടി മാറ്റിവച്ച് കേന്ദ്രം; വിശദ റിപ്പോർട്ടുമായി കെ–റെയിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ശബരി പാതയ്ക്കായി 100 കോടി മാറ്റിവച്ച് കേന്ദ്രം; വിശദ റിപ്പോർട്ടുമായി കെ–റെയിൽ

ശബരി പാതയ്ക്കായി 100 കോടി മാറ്റിവച്ച് കേന്ദ്രം; വിശദ റിപ്പോർട്ടുമായി കെ–റെയിൽ

തിരുവന്തപുരത്തും കൊച്ചിയിലും ഗ്രീൻ ഹൈഡ്രജൻ ഹബ്ബ്; 200 കോടി അനുവദിച്ചു

തിരുവന്തപുരത്തും കൊച്ചിയിലും ഗ്രീൻ ഹൈഡ്രജൻ ഹബ്ബ്; 200 കോടി അനുവദിച്ചു

കേരളത്തിന് വന്ദേഭാരത് വൈകില്ലെന്ന് റെയിൽവേ മന്ത്രി: ശബരി പദ്ധതിക്കും പാതയിരട്ടിപ്പിക്കലിനും പണം അനുവദിച്ചു

കേരളത്തിന് വന്ദേഭാരത് വൈകില്ലെന്ന് റെയിൽവേ മന്ത്രി: ശബരി പദ്ധതിക്കും പാതയിരട്ടിപ്പിക്കലിനും പണം അനുവദിച്ചു

സുപ്രീം കോടതിയിൽ അദാനിക്ക് വൻ തിരിച്ചടി, അദാനി ഗ്രൂപ്പിന്‍റെ പ്ലാന്‍റ് പൊളിക്കാം; ട്രൈബ്യൂണൽ ഉത്തരവ് ശരിവെച്ചു

സുപ്രീം കോടതിയിൽ അദാനിക്ക് വൻ തിരിച്ചടി, അദാനി ഗ്രൂപ്പിന്‍റെ പ്ലാന്‍റ് പൊളിക്കാം; ട്രൈബ്യൂണൽ ഉത്തരവ് ശരിവെച്ചു

പശ്ചാത്തല മേഖലക്കും ടൂറിസം മേഖലക്കും വന്‍ കുതിപ്പേകുന്ന ബജറ്റ്: മന്ത്രി പി എ മുഹമ്മദ് റിയാസ്

പശ്ചാത്തല മേഖലക്കും ടൂറിസം മേഖലക്കും വന്‍ കുതിപ്പേകുന്ന ബജറ്റ്: മന്ത്രി പി എ മുഹമ്മദ് റിയാസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In