വിഴിഞ്ഞത്ത് തല്‍ക്കാലം സ്ഥിതി നിന്ത്രണ വിധേയമെന്ന് എഡിജിപി എം ആര്‍ അജിത്കുമാര്‍. എസ് ലിജോ പി മണിയുടെ കാലിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. എസ് ഐ ലിജോ പി മണിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വേണ്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 36 പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ജില്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും എഡിജിപി വിശദമാക്കി. നിരോധനാഞ്ജ പ്രഖ്യാപിക്കുന്നത് സാഹചര്യം നോക്കിയാവുമെന്നും എഡിജിപി പ്രതികരിച്ചു. നേരത്തെ കസ്റ്റഡിയിൽ എടുത്ത 5 പേരുടേയും അറസ്റ്റ് രേഖപ്പെടുത്തിയെന്നും എഡിജിപി അറിയിച്ചു.
അതേസമയം കളക്ടറടക്കമുള്ളവരുമായി ആദ്യഘട്ട ചര്‍ച്ച പൂര്‍ത്തിയായതായി ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പേരേര മാധ്യമങ്ങളോട് പ്രതികരിച്ചു. വിഴിഞ്ഞത്ത് സമാധാനം പുലരണമെന്നും യൂജിന്‍ പെരേര പറഞ്ഞു. സമാധാനമാണ് സഭ ആഗ്രഹിക്കുന്നതെന്നും ആദ്യഘട്ട സമവായ ചര്‍ച്ചകള്‍ക്ക് ശേഷം യൂജിന്‍ പെരേര വിശദമാക്കി. സമരക്കാരുമായി സംസാരിച്ച ശേഷം അടുത്ത ഘട്ടം ചര്‍ച്ചയെന്നും യൂജിന്‍ പെരേര വിശദമാക്കി. സമാധാനത്തിന് സഭ മുൻകൈ എടുക്കുമെന്നും നാളെ 8.30 ക്ക് സഭ നേതൃത്വം വിശ്വാസികളും സമര സമിതിയുമായി ചർച്ച നടത്തുമെന്നും അതിന് ശേഷം വീണ്ടും കളക്ടറുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിഴിഞ്ഞത് കനത്ത പൊലീസ് സന്നാഹമാണ് നിലവിലുള്ളത്. കസ്റ്റഡിയിലെടുത്ത അഞ്ച് പേരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരക്കാര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് തടിച്ചുകൂടിയത്. സ്റ്റേഷന്‍ വളഞ്ഞ സമരക്കാര്‍ പൊലീസ് സ്റ്റേഷന്‍ അടിച്ച് തകര്‍ത്തു. സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. സമര സ്ഥലത്ത് വന്ന് നിന്നാല്‍ ഗൂഢാലോചനയാകില്ലെന്നും സമാധാനമാണ് സഭ ആഗ്രഹിക്കുന്നതെന്നും മര സമിതി കൺവീനർ കൂടിയായ യുജിന്‍ പെരേര നേരത്തെ പ്രതികരിച്ചിരുന്നു. വൈദികരെ അടക്കം പൊലീസ് മര്‍ദ്ദിച്ചുവെന്നും സ്ഥിതി വഷളാക്കിയത് പൊലീസാണെന്നും യുജിന്‍ പെരേര നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.