മനാമ: കായിക സംസ്‌കാരവും കായിക അഭിനിവേശവും ഉള്‍കൊണ്ട അദ്‌ലിയ ഫുട്‌ബോള്‍ ക്ലബ് നവീകരണം തുടരുകയാണ്. ബഹ്റൈനില്‍ ആദ്യമായി അന്തര്‍ സംസ്ഥാന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ‘ജില്ലാ കപ്പ് 2022’ എന്ന പേരില്‍ കേരളത്തിലെ 14 ജില്ലകളുടെ പേരില്‍ ആയിരിക്കും മത്സരത്തില്‍ ടീമുകള്‍ രെജിസ്റ്റര്‍ ചെയ്യേണ്ടത്.
ഫുട്‌ബോളിലൂടെ പ്രവാസി ഇന്ത്യന്‍ സമൂഹത്തില്‍ ആരോഗ്യവും ശാരീരികക്ഷമതയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിലൂടെ ബഹ്റൈനില്‍ അമച്വര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍ തുടക്കം കുറിക്കുകയും. പിന്നീട് ഈ ലക്ഷ്യം 54 ക്ലബ്ബുകളും 1200 പ്ലയേഴ്സും ഉള്ള ഇതുവരെ 25ല്‍ അധികം ടൂര്‍ണമെന്റ് നടത്തിയ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍, ബഹ്റൈന്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നു.
ജില്ലാ തല ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വെക്കുന്നത്തോടെ നാടിനെ ഏറെ സ്‌നേഹിക്കുന്ന പ്രവാസിയുടെ ആവേശം ഇരട്ടിക്കും. ഫുട്‌ബോളിനെയും അതിലൂടെ പ്രവാസികളുടെ വ്യായാമത്തെയും പ്രോത്സാഹിപ്പിക്കാന്‍ കഴിയും എന്ന വിശ്വാസമാണ്, അദ്‌ലിയ ഫുട്‌ബോള്‍ ക്ലബ് ഈ ടൂര്‍ണമെന്റ് ആയി മുന്നോട്ട് പോകുന്നത് എന്നു ക്ലബ് ഭാരവാഹികള്‍ ആയ ഉബൈദ് പൂമംഗലം, ഇല്യാസ്, നൗഫല്‍, കാസിം, നാസി എന്നിവര്‍ അറിയിച്ചു.