കൊച്ചി : നടൻ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ കേസെടുക്കാന്‍ നീക്കം. ഗൂഢാലോചന വകുപ്പ് ചുമത്താനാണ് സാധ്യത. മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ഷൈന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഷൈനിനെ വൈദ്യപരിശോധന നടത്തും. ഷൈനിന്‍റെ രക്തസാംപിള്‍ പരിശോധിക്കേണ്ടത് കേസിന് അനിവാര്യമാണ്. പോലീസിനെ കണ്ട് പേടിച്ചോടിയതാണെന്ന് ഷൈൻ മൊഴി നൽകിയിരുന്നു. ഗുണ്ടകളെന്ന് കരുതിയാണ് ഓടിയതെന്നും അപ്രതീക്ഷിതമായി പോലീസിനെ കണ്ടപ്പോള്‍ ഭയന്നുവെന്നും ഷൈൻ പറഞ്ഞു. ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്ന് ഓടി രക്ഷപെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.