• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, November 10, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വാൾസ്ട്രീറ്റ് ജേണലിലെ പരസ്യം; രാജ്യത്തിന്‍റെ പരമാധികാരത്തിനെതിരായ ആക്രമണമെന്ന് ഇന്ത്യ

by Web Desk 06 - News Kerala 24
October 16, 2022 : 11:03 am
0
A A
0
വാൾസ്ട്രീറ്റ് ജേണലിലെ പരസ്യം; രാജ്യത്തിന്‍റെ പരമാധികാരത്തിനെതിരായ ആക്രമണമെന്ന് ഇന്ത്യ

ദില്ലി: ദേവാസ്-ആൻട്രിക്സ് കേസുമായി ബന്ധപ്പെട്ട് ധനമന്ത്രി നിർമല സീതാരാമനും സുപ്രീം കോടതി ജഡ്ജിമാർക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും മറ്റ് ഉദ്യോഗസ്ഥർക്കും എതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യുഎസ് പത്രമായ വാൾസ്ട്രീറ്റ് ജേണലിൽ യുഎസിലെ “ഫ്രണ്ടിയേഴ്‌സ് ഓഫ് ഫ്രീഡം” എന്ന ഗ്രൂപ്പ് നല്‍കിയ പരസ്യത്തോട് ശക്തമായി പ്രതികരിച്ച് ഇന്ത്യ. ഇന്ത്യൻ പരമാധികാരത്തിനെതിരായ ആക്രമണമാണ് ഈ പരസ്യമെന്നാണ് ഇന്ത്യ പ്രതികരിച്ചത്.

ദേവാസ് സഹസ്ഥാപകനായ യുഎസ് പൗരനായ രാമചന്ദ്ര വിശ്വനാഥന്‍ ഉള്‍പ്പെട്ട കേസ് യുഎസ് ശ്രദ്ധയില്‍ കൊണ്ടുവരാനാണ് ഒക്ടോബർ 13-ന് യുഎസ് പത്രമായ വാൾസ്ട്രീറ്റ് ജേണലിൽ ഒരു പരസ്യം പ്രത്യക്ഷപ്പെട്ടത്. കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്റെ വാഷിംഗ്ടൺ സന്ദർശനത്തിന്റെ സമയത്ത് തന്നെയായിരുന്നു പരസ്യം.

വാഷിംഗ്ടൺ ആസ്ഥാനമായുള്ള “ഫ്രണ്ടിയേഴ്‌സ് ഓഫ് ഫ്രീഡം” എന്ന എൻജിഒയ്‌ക്കൊപ്പം ചേർന്നാണ് വിശ്വനാഥൻ യു.എസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനോട് “മാഗ്നിറ്റ്‌സ്‌കി ആക്‌ട്” ഉപരോധം ഏർപ്പെടുത്തണമെന്ന് പരസ്യത്തിലൂടെ അഭ്യര്‍ത്ഥിച്ചത്. ഗവൺമെന്‍റ് വിചാരണയില്ലാതെ രാമചന്ദ്ര വിശ്വനാഥനെ കുറ്റവാളിയായി പ്രഖ്യാപിക്കുകയും സ്വത്ത് കണ്ടുകെട്ടുകയും ചെയ്യുന്നു, തന്‍റെ സ്വാതന്ത്ര്യവും സുരക്ഷിതത്വവും നഷ്ടപ്പെടുത്തുന്നതിന് തുല്യമാണെന്ന് രാമചന്ദ്ര വിശ്വനാഥന്‍ പരസ്യത്തില്‍ പറയുന്നു.

അതേ സമയം ഇന്ത്യന്‍ സര്‍ക്കാര്‍ ഈ പരസ്യത്തെ ശക്തമായി വിമര്‍ശിച്ച് രംഗത്ത് എത്തി. ഒരു മുതിർന്ന സർക്കാർ വക്താവ് ഈ പരസ്യം ഇത് ഇന്ത്യയെയും, ഇന്ത്യന്‍ സര്‍ക്കാറിനെയും ലക്ഷ്യം വച്ചുള്ള ഞെട്ടിപ്പിക്കുന്നതും നീചവുമായ പ്രവര്‍ത്തിയാണ്  വിശേഷിപ്പിച്ചതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് പറയുന്നു.

ഇത് മോദി സർക്കാരിനെതിരെ മാത്രമുള്ള നീക്കമായി കരുതാന്‍ സാധിക്കില്ല. ഇത് ജുഡീഷ്യറിക്ക് എതിരായ ആക്രമണമാണ്. ഇത് ഇന്ത്യയുടെ പരമാധികാരത്തിനെതിരായ പ്രചാരണമാണ് ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിലെ മുതിർന്ന ഉപദേഷ്ടാവ് കാഞ്ചൻ ഗുപ്ത നടത്തിയ ട്വീറ്റുകളിൽ പറയുന്നു.

തട്ടിപ്പുകാർക്ക് അമേരിക്കൻ മാധ്യമങ്ങളെ ആയുധമാക്കാന്‍  അനുവദിച്ചതിന് വാൾ സ്ട്രീറ്റ് ജേണലിനെ ഇദ്ദേഹം വിമര്‍ശിച്ചു. അഴിമതി ആരോപണവിധേയനായ പ്രഖ്യാപിത സാമ്പത്തിക കുറ്റവാളിയായ വിശ്വനാഥന്റെ പേരില്‍ പരസ്യം കൊടുത്തത് തീര്‍ത്തും ദൌര്‍ഭാഗ്യകരമെന്ന്  ഗുപ്ത പറഞ്ഞു.

ബംഗളൂരു ആസ്ഥാനമായുള്ള ദേവാസ് മൾട്ടിമീഡിയയും ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്‍റെ വാണിജ്യ വിഭാഗമായ ആൻട്രിക്‌സ് കോർപ്പറേഷനും തമ്മിലുള്ള തര്‍ക്കമാണ് ഇപ്പോള്‍ പരസ്യത്തിലേക്ക് നയിച്ചത്. ഉപഗ്രഹങ്ങൾ പ്രവർത്തിപ്പിക്കാനുള്ള 2005-ലെ കരാര്‍ റദ്ദാക്കിയെങ്കിലും, ദേവാസ് സഹസ്ഥാപകൻ വിശ്വനാഥനെതിരായ നടപടികളാണ് ഏറ്റവും പുതിയ വിവാദത്തിന് അടിസ്ഥാനം.

ഈ വർഷം ഓഗസ്റ്റിൽ, 2015-ൽ ദേവാസ് മൾട്ടിമീഡിയയ്ക്ക് അനുകൂലമായ ഉണ്ടായ 1.3 ബില്യൺ ഡോളറിന്റെ ആർബിട്രേഷൻ വിധി ഡൽഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. അഴിമതി ആരോപണത്തിൽ വിശ്വനാഥനെ സർക്കാർ അറസ്റ്റ് ചെയ്യാനും മൗറീഷ്യസിലെ ദേവാസ് അക്കൗണ്ടുകൾ മരവിപ്പിക്കാനും മ്യൂച്വൽ ലീഗൽ അസിസ്റ്റൻസ് ട്രീറ്റി (എംഎൽഎടി) ഉപയോഗിക്കുകയും. അമേരിക്കയില്‍ നിന്നും ഇയാളെ ഇന്ത്യയില്‍ എത്തിക്കാന്‍ ഇന്റർപോളിനോട് റെഡ് കോർണർ നോട്ടീസ് ഇറക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്വർണവില ഇന്ന് വിശ്രമത്തിൽ; വിപണി നിരക്ക് അറിയാം

Next Post

കൊച്ചി കായലിൽ റോ റോ വെസലിൽ മത്സ്യബന്ധന ബോട്ട് ഇടിച്ചു; ഇടിച്ച ബോട്ട് നിർത്താതെ പോയി

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
കൊച്ചി കായലിൽ റോ റോ വെസലിൽ മത്സ്യബന്ധന ബോട്ട് ഇടിച്ചു; ഇടിച്ച ബോട്ട് നിർത്താതെ പോയി

കൊച്ചി കായലിൽ റോ റോ വെസലിൽ മത്സ്യബന്ധന ബോട്ട് ഇടിച്ചു; ഇടിച്ച ബോട്ട് നിർത്താതെ പോയി

എട്ട് കോടി കളക്ഷൻ കിട്ടിയ സ്ഥാനത്ത് 22 കോടി; അന്തർ സംസ്ഥാന റൂട്ടിൽ കർണാടക ആർടിസിക്ക് റെക്കോർഡ് വരുമാനം

എട്ട് കോടി കളക്ഷൻ കിട്ടിയ സ്ഥാനത്ത് 22 കോടി; അന്തർ സംസ്ഥാന റൂട്ടിൽ കർണാടക ആർടിസിക്ക് റെക്കോർഡ് വരുമാനം

ആർക്കാകും 75 ലക്ഷം ; വിൻ വിൻ W 656 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ഇന്ന്

അബുദാബിയിലെ സ്വകാര്യ സ്‍കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്‍പത് ദിവസം അവധി

അബുദാബിയിലെ സ്വകാര്യ സ്‍കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്‍പത് ദിവസം അവധി

വടക്കൻ കേരളത്തിൽ മഴ ശക്തം ; വീടുകൾ തകർന്നു, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദ സാധ്യത, നാളെയും മറ്റന്നാളും അതിശക്ത മഴ; വ്യാഴാഴ്ച വരെ വ്യാപക മഴ തുടരും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In